മസ്കത്ത്: ജോലി ആവശ്യാര്‍ഥം യൂറോപ്പിലേക്ക് പോകുന്ന ഒ.ഐ.സി.സി ഇബ്ര റീജനല്‍ കമ്മിറ്റി പ്രസിഡന്റ് ജാക്സണ് എബ്രഹാമിന് യാത്രയയപ്പ് നല്കി.
ചടങ്ങില്‍ ഇബ്ര റീജനല്‍ കമ്മിറ്റി ഭാരവാഹികളായി അലി കോമത്ത് (പ്രസി.), സുനില്‍ മാളിയേക്കല്‍ (ജന. സെക്ര.), സോജി ജോസഫ് (വൈസ് പ്രസി.) എന്നിവര്‍ ചുമതലകൾ ഏറ്റെടുക്കുകയും ചെയ്തു. പ്രസിഡന്റ് അലി കോമത്ത് അധ്യക്ഷത വഹിച്ചു. ഇബ്രയിലെ സാമൂഹിക സാംസ്കാരിക മേഖലയില്‍ നിന്നും നിരവധി ആളുകള്‍ പങ്കെടുത്ത ചടങ്ങില്‍, ജനറല്‍ സെക്രട്ടറി സുനില്‍, പി.എം. ഷാജി, സോജി ജോസഫ്, ഷിംന പ്രീജിത്, കുര്യാക്കോസ്, ബിനോജ്, നയീം, സ്വപ്ന ജോയ്, ജിനി സുനില്‍, ജെസി അഗസ്റ്റിന് എന്നിവര്‍ സംസാരിച്ചു. ഒ.ഐ.സി.സി ഇബ്ര സെക്രട്ടറിമാര്‍, എക്സിക്യൂട്ടിവ് അംഗങ്ങള്‍, പ്രവര്‍ത്തകര്‍ തുടങ്ങിയവരോടൊപ്പം നാഷനല്‍ കമ്മിറ്റി ഭാരവാഹികളായ പി.എം. ഷാജി, തോമസ് ചെറിയാന് എന്നിവരും പങ്കെടുത്തു.
ഒ.ഐ.സി.സി പോലെയുള്ള സംഘടനകള്‍ക്ക് പൊതുസമൂഹത്തില്‍ പ്രസക്തി വര്‍ധിച്ചു വരുന്ന കാലഘട്ടമാണ് ഇനി വരുന്നതെന്നും സംഘടനക്ക് പുതിയ നേതൃത്വത്തില്‍ ഇനിയും ഒരുപാട് പ്രവര്‍ത്തനങ്ങളുമായി മുന്നേറാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു എന്നും മറുപടി പ്രസംഗത്തില്‍ ജാക്സണ് പറഞ്ഞു. സജി മേനാത്ത് ചടങ്ങില്‍ നന്ദി പറഞ്ഞു.