ദോഹ >> അറബ് പ്രശ്നങ്ങളില്‍ ഇടപെടുന്നത് ഇന്ത്യന്‍ മുസ്ലിംങ്ങള്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി പറഞ്ഞതായി റിപോർട്ടുകൾ. മതം മാറിയ മുസ്ലിംകളുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഞങ്ങള്‍ക്ക് ആവശ്യമില്ലന്നും അദ്ദേഹം പറഞ്ഞു എന്നാണ് വാർത്തകൾ
ഗള്‍ഫിലെ ചില പ്രവാസിഇന്ത്യന്‍ മുസ്ളിം സംഘടനകള്‍ അറബ് ലോകം ഗാസയ്ക്കായി കാര്യമായൊന്നും ചെയ്യുന്നില്ലെന്ന് കുറ്റപ്പെടുത്തലുകൾ നടത്തിയിരുന്നു.അതിനു പിന്നാലെയാണ് വീഡിയോ പ്രചരിക്കുന്നത്.ഇത്തരത്തിലുള്ള തലക്കെട്ടിൽ വന്ന ഒരു വീഡിയോ ഇപ്പോൾ എക്സിൽ വൈറലായി മാറി.
ഇന്ത്യയിലെ മുസ്ളീങ്ങളേ മതം മാറി മുസ്ളീങ്ങൾ ആയവർ എന്ന രീതിയിലും ഇതേ വീഡിയോയിലെ തലക്കെട്ടിൽ കൊടുത്തിരിക്കുന്നു.
🇶🇦Emir of Qatar: "Indian Muslims should stop interfering in Arab issues. We don't need certificates from converted muslims (accusing Arab world not doing much for the Gaza). If they are so concerned about Gaza People, they should book their flights and save the people of Gaza" pic.twitter.com/S77eiASZaY
— Rohit (@Iam_Rohit_G) October 14, 2023
വീഡിയോക്ക് തലക്കെട്ട് നല്‍കിയിരിക്കുന്നത് ഇങ്ങിനെ..“ ഖത്തർ അമീർ: ”ഇന്ത്യൻ മുസ്ലിംകൾ അറബ് പ്രശ്നങ്ങളിൽ ഇടപെടുന്നത് അവസാനിപ്പിക്കണം. മതം മാറിയ മുസ്ലിംകളുടെ സർട്ടിഫിക്കറ്റുകൾ ഞങ്ങൾക്ക് ആവശ്യമില്ല (അറബ് ലോകം ഗാസയ്ക്കായി കാര്യമായൊന്നും ചെയ്യുന്നില്ലെന്ന് കുറ്റപ്പെടുത്തുന്നു). ഗാസയിലെ ജനങ്ങളെ കുറിച്ച് അവർക്ക് അത്രയധികം ആശങ്കയുണ്ടെങ്കിൽ, അവർ അവരുടെ വിമാനങ്ങൾ ബുക്ക് ചെയ്യണം. ഗാസയിലെ ജനങ്ങളെ രക്ഷിക്കൂ“
ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ അമീര്‍ ജര്‍മന്‍ ചാന്‍സലര്‍ ഒലഫ് സ്കോള്‍സുമായി ബെര്‍ലിനിലെ ചാന്‍സലറി ആസ്ഥാനത്ത് നടത്തിയ കൂടിക്കാഴ്ചയിലാണ് പലസ്തീന് വിഷയത്തില്‍ നിലപാട് ആവര്‍ത്തിച്ചു.
സംഘര്‍ഷത്തിന്റെ അനന്തര ഫലങ്ങളില്‍ നിന്ന് സാധാരണക്കാരെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും അമീര്‍ ചൂണ്ടിക്കാട്ടി.