മനാമ: അൽ ഫുർഖാൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. സൽമാനിയ മെഡിക്കൽ കോപ്ലക്സുമായി സഹകരിച്ചു നടത്തുന്ന രക്തദാന ക്യാമ്പ് ഞായറാഴ്ച നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
ഞായറാഴ്ച മുഹർറം ഒന്ന് ഹിജ്റ പുതുവത്സര അവധിയായതിനാൽ കൂടുതൽ ആളുകൾക്ക് രക്തദാനത്തിനുള്ള സൗകര്യം ചെയ്തിട്ടുണ്ടെന്നും സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 3809 2855, 3310 6589, 3922 3848 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.