കോവിൻ പോർട്ടലിൽ ഡേറ്റാ ചോർച്ചയുമായി ബന്ധപ്പെട്ട് കേരളം ഉൾപ്പെടെ 11 സംസ്ഥാനങ്ങളിൽ നിന്നുള്ള ഡേറ്റ ചോർച്ച സംബന്ധിച്ച് അന്വേഷണം നടത്തുകയാണെന്ന് റിപ്പോർട്ട്.നോഡൽ സൈബർ സുരക്ഷാ ഏജൻസിയായ ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (സിഇആർടി-ഇൻ) കോവിഡ് കാലത്ത് സ്വന്തമായി ഡാറ്റാബേസ് വികസിപ്പിച്ച 11 സംസ്ഥാന സർക്കാരുകളുമായി ചർച്ച നടത്തിവരികയാണെന്നാണ് വിവരം.പൗരന്മാരുടെ ആധാർ വിശദാംശങ്ങൾ ഉൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ കോവിഡ് കാലത്ത് ശേഖരിച്ചിരുന്നു. കേരളവും കർണാടകവും ഈ സംസ്ഥാനങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും ബാക്കിയുള്ള 9 സംസ്ഥാനങ്ങൾ ഏതൊക്കെയാണെന്ന് വ്യക്തമല്ല.