ന്യൂയോർക്ക്: സാമൂഹിക മാധ്യമ കമ്പനിയായ ട്വിറ്റർ ഇനി ഇലോൺ മസ്കിന് സ്വന്തം. കോടതി നിർദേശിച്ചതനുസരിച്ച് കരാർ നടപ്പിലാക്കാനുള്ള കാലാവധി അവസാനിക്കാൻ മണിക്കൂറുകൾ ബാക്കി ഉള്ളപ്പോളാണ് ഇലോൺ മസ്ക് ട്വിറ്റർ സ്വന്തമാക്കിയത്. ട്വിറ്റർ സ്വന്തമാക്കിയതിന് പിന്നാലെ സിഇഒ പരാഗ് അഗർവാൾ, കമ്പനി സിഎഫ്ഒ, ലീഗൽ പോളിസി ട്രസ്റ്റ് ആൻറ് സേഫ്റ്റ് മേധാവി എന്നിവരേയും പിരിച്ചുവിട്ടു. ട്വിറ്റർ വാങ്ങുന്നതിനുള്ള കരാറിൽ നിന്ന് പിന്നോട്ട് പോയ മസ്കിനെതിരെ കോടതിയിൽ പോയത് പരാഗിൻറെ നേതൃത്വത്തിലായിരുന്നു. കഴിഞ്ഞ ദിവസം മസ്ക് തൻറെ ബയോ ചീഫ് ട്വിറ്റ് എന്ന് മാറ്റിയിരുന്നു. സാൻഫ്രാൻസിസ്കോയിൽ ഉള്ള ട്വിറ്റർ ആസ്ഥാനവും മസ്ക് സന്ദർശിച്ചിരുന്നു.