കൊച്ചി: പോക്സോ കേസിൽ കെപിസിസി പ്രസിഡന്റ് കെ. സുധകരനെതിരേ മൊഴി നൽകാൽ പൊലീസ് നിർബന്ധിച്ചെന്ന് ശിക്ഷിക്കപ്പെട്ട പ്രതി മോൻസൺ മാവുങ്കൽ. പ്രായമാകാത്ത പെണൺകുട്ടി പീഡിപ്പിക്കപ്പെടുമ്പോൾ അവിടെ സുധാകരനും ഉണ്ടായിരുന്നു എന്നു പറയണമെന്നാണ് ശിക്ഷാ വിധിക്കു പിന്നാലെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ തന്നോട് ആവശ്യപ്പട്ടത്. വിധി പ്രസ്താവം കേട്ടശേഷം ജയിലിലേക്കു കൊണ്ടുവരും വഴി പൊലീസ് വാഹനത്തിൽ കളമശേരിയിലെ പെട്രോൾ പമ്പിൽ വച്ചാണ് ഈ ഭീഷണി മുഴക്കിയതെന്നും മാവുങ്കൽ പറഞ്ഞു. സുധാകരന് 25 ലക്ഷം രൂപ നൽകിയെന്നു സമ്മതിക്കാനം ഈ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടെന്നും മാവുങ്കൽ.