മനാമ: വേനൽക്കാല ഷോപ്പിങ്ങിന് ആവേശകരമായ പിന്തുണയുമായി ലുലു ഹൈപ്പർമാർക്കറ്റ് ഗ്രാൻഡ് സമ്മർ റാഫിൾ നറുക്കെടുപ്പ്. വേനൽക്കാല അവധിക്കും സ്കൂൾ തുറക്കുന്നതിനും മുമ്പുള്ള തിരക്കേറിയ സീസണിൽ ഉപഭോക്താക്കൾക്ക് 100,000 ദീനാറിന്റെ സമ്മാനങ്ങൾ നൽകുന്നതാണ് പദ്ധതി.
![](https://www.madhyamam.com/h-upload/2024/06/28/2305201-lulu-2.webp)
ആഗസ്റ്റ് ഒമ്പതു വരെയാണ് റാഫിൾ പ്രമോഷൻ. 20 വിജയികൾക്കായി ഒരു കിലോ സ്വർണമാണ് സമ്മാനമായി നൽകുന്നത്. കൂടാതെ 1000 വിജയികൾക്ക് 50 ദീനാർ വീതം വിലമതിക്കുന്ന ലുലു ഷോപ്പിങ് ഗിഫ്റ്റ് കാർഡുകൾ ലഭിക്കും. 500 ഭാഗ്യശാലികൾക്ക് ലുലു ഹാപ്പിനസ് പ്രോഗ്രാമിനു കീഴിൽ തൽക്ഷണ കിഴിവ് വാഗ്ദാനം ചെയ്യുന്ന ലോയൽറ്റി പോയന്റുകളെന്നിവ പദ്ധതിയിൽ ഉൾപ്പെടുന്നു. അഞ്ച് പ്രതിവാര നറുക്കെടുപ്പുകളിൽ ആദ്യത്തേത് ദാന മാൾ, ലുലു ഹൈപ്പർ മാർക്കറ്റിൽ ബുധനാഴ്ച നടന്നു. വിജയികൾക്ക് സീനിയർ മാനേജ്മെന്റ് പ്രതിനിധികൾ സമ്മാനങ്ങൾ വിതരണം ചെയ്തു.
നാല് വിജയികൾക്ക് 50 ഗ്രാം വീതം സ്വർണം സമ്മാനമായി നൽകി. 200 പേർക്ക് ലുലു ഗിഫ്റ്റ് കാർഡും 100 പേർക്ക് ലുലു ഹാപ്പിനസ് പ്രോഗ്രാമിലേക്ക് 20,000 പോയന്റുകൾ വീതവും ലഭിച്ചു. ഉപഭോക്താക്കൾക്ക് ഓരോ അഞ്ചുദീനാർ ഷോപ്പിങ്ങിനും ഒരു ഇലക്ട്രോണിക് റാഫിൾ ടിക്കറ്റ് ലഭിക്കും. എല്ലാ ആഴ്ചയും നറുക്കെടുപ്പുണ്ടാകും.