കോഴിക്കോട്: കുറ്റ്യാടി ടൗണില്‍ ഓട്ടോ ഡ്രൈവര്‍ക്ക് നേരെ ആയുധങ്ങളുമായെത്തിയയാളുടെ ആക്രമണം. ടൗണില്‍ രാത്രി കാലത്ത് സര്‍വ്വീസ് നടത്തുന്ന കുറ്റ്യാടി അടുക്കത്ത് കാഞ്ഞിരക്കുന്നുമ്മല്‍ ജലീലി(49)നാണ് മര്‍ദ്ദനമേറ്റത്. വെള്ളിയാഴ്ച്ച പുലര്‍ച്ചെ രണ്ടിന് ടൗണ്‍ മധ്യത്തിലാണ് സംഭവം.
നമ്പര്‍ പ്ലേറ്റ് മറച്ച് ബുള്ളറ്റില്‍ എത്തിയ ആള് ചുറ്റികയും കത്തിയുമായി ആക്രമിക്കുകയായിരുന്നു. ഓട്ടോ ഡ്രൈവര്‍ ഉറക്കെ നിലവിളിച്ചെങ്കിലും അതുവഴി പോയവര്‍ രക്ഷയ്ക്കെത്തിയില്ല. സംഭവത്തിന്റെ സി.സി.ടിവി ദൃശ്യങ്ങള്‍ കണ്ടെടുത്തു. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.