മനാമ: ഫ്രൻഡ്സ് സ്റ്റഡി സർക്കിൾ റിഫ ഏരിയ മില്ലത്ത് ഇബ്രാഹിം എന്ന വിഷയത്തിൽ പൊതുപ്രഭാഷണം നടത്തി. യുവ പണ്ഡിതൻ ജാസിർ പി.പി മുഖ്യ പ്രഭാഷണം നടത്തി. ഏരിയ പ്രസിഡന്റ് അബ്ബാസ് മലയിൽ അധ്യക്ഷതവഹിച്ചു. ബഷീർ പി.എം ഖുർആൻ അവതരിപ്പിച്ചു.
ഏരിയാ സെക്രട്ടറി നജാഹ് സ്വാഗതം പറഞ്ഞു. പരിപാടിയിൽ പരിശുദ്ധ ഹജ്ജ് കർമം നിർവഹിക്കാൻ പോകുന്ന അഷ്റഫ് പി.എമ്മിനു യാത്രയയപ്പും നൽകി. ഏരിയ വൈസ് പ്രസിഡന്റ് അഹമ്മദ് റഫീഖ് ആശംസാ പ്രസംഗം നടത്തി. മൂസ കെ. ഹസൻ, യൂനുസ് രാജ്, ഉബൈസ് തൊടുപുഴ, സുഹൈൽ റഫീഖ്, ഡോ. സാബിർ തുടങ്ങിയവർ നേതൃത്വം നൽകി.