മനാമ: നീറ്റ് പരീക്ഷ ക്രമക്കേട് ചോദ്യം ചെയ്ത് യൂത്ത് കോൺഗ്രസ് ദേശീയ കമ്മിറ്റി നടത്തിയ പാർലമെന്റ് മാർച്ചിൽ യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ബി.വി. ശ്രീനിവാസ്, കേരള സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ അടക്കമുള്ള നേതാക്കളെയും പ്രവർത്തകരെയും ലാത്തിച്ചാർജ് ചെയ്തതിൽ ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ കമ്മിറ്റി പ്രതിഷേധിച്ചു.
നീറ്റ് അടക്കം പരീക്ഷകളുടെ വിശ്വാസ്യത തകർത്ത് വിദ്യാർഥികളുടെ ഭാവി നശിപ്പിക്കുന്ന നടപടിയിൽ ഭാഗമായ എല്ലാവരെയും നിയമത്തിനു മുന്നിലെത്തിച്ച് ശിക്ഷിക്കാൻ കേന്ദ്ര സർക്കാർ തയാറാകണമെന്നും ഐ.വൈ.സി.സി ബഹ്റൈൻ പ്രസിഡന്റ് ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറർ ബെൻസി ഗനിയുഡ് എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.