ദില്ലി : വിരമിക്കല്‍ അനൂകൂല്യം നല്‍കണമെന്ന വിധി നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുപ്രീംകോടതിയില്‍ നിരുപാധികം മാപ്പ് പറഞ്ഞു. എപിഎം മുഹമ്മദ് ഹനീഷാണ് സുപ്രീം കോടതിയില്‍ മാപ്പപേക്ഷ നല്‍കിയത്. മുന്‍ ഹോമിയോ വകുപ്പ് ജീവനക്കാരിയുടെ ആനുകൂല്യങ്ങള്‍ രണ്ടാഴ്ചക്കക്കം നല്‍ക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.
2010 ല്‍ ഹോമിയോ വകുപ്പിലെ അധ്യാപികയായി വിരമിച്ച തിരുവനന്തപുരം സ്വദേശി വത്സലകുമാരിക്ക് വിരമിക്കല്‍ അനൂകൂല്യം പൂര്‍ണ്ണമായി നല്കാന് കഴിഞ്ഞ വര്‍ഷം ജൂലായില്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇത് നടപ്പാക്കിയില്ലെന്ന് ചൂണ്ടി കാട്ടിയാണ് കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്.
The post വിരമിക്കല്‍ അനൂകൂല്യം നല്‍കണമെന്ന വിധി നടപ്പാക്കുന്നതില്‍ വീഴ്ച, ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മാപ്പ് പറഞ്ഞു appeared first on Keralabhooshanam Daily.