കൊച്ചി: ഇതൊരു കഥയാണ്. ആയിരങ്ങളുടെ സ്വപ്നത്തിന് നിറം നൽകിയ ഒരാളുടെ കഥ. 1993 ൽ എറണാകുളം ജില്ലയിൽ കോതമംഗലത്ത് ഒരു ചെറിയ വാടകക്കെട്ടിടത്തിൽ ഹോം ടെക്ക് എന്ന ഡിസൈൻ ഫിർമിലൂടെ തന്റെ ജീവിതം കെട്ടിപ്പടുത്ത ആളായ മിൽസൺ ജോർജിന്റെ കഥ.
സത്യസന്ധവും ആത്മാർത്ഥവുമായ തന്റെ ചുവടുവെപ്പുകൾക്കൊപ്പം കഠിനാധ്വാനത്തിലൂടെ 1997 ൽ അദ്ദേഹം Construction മേഖലയിലും തന്റേതായ ഇടം കണ്ടെത്തി. അങ്ങനെ ഹോം ടെക്ക് ബിൽഡേഴ്സ് എന്ന മഹാസാമ്രാജ്യത്തിന്റെ ആദ്യ പടി അവിടെ ആരംഭിച്ചു.
ചെറുപ്പത്തിലെ ചിത്രരചനയായിരുന്നു മിൻസൺന്റെ പ്രധാന വിനോദം. സർവയർ ആയ KS ജോർജിന്റെ മകനായതു കൊണ്ടു തന്നെ മിൽസൺന്റെ വരകളിൽ ഏറ്റവും കൂടുതൽ വീടുകളായിരുന്നു. വ്യത്യസ്ത രൂപത്തിലും നിറത്തിലും മിൽസൺ വരച്ച വീടുകളോടുള്ള ഇഷ്ടം മിൽസണോടൊപ്പം തന്നെ വളർന്നു.
![X mas celebration @ Hometech Family](https://mangalamnewsonline.com/wp-content/uploads/2024/04/FB_IMG_1712725412032-300x235.jpg)
ഇന്ന് കേരളത്തിലെ 14 ജില്ലകളിലും വ്യത്യസ്ത ഇടങ്ങളിലായി ഹോം ടെക് ബിൽഡേഴ്സിന്റെ കീഴിൽ കെട്ടിപ്പടുത്തതിന്റെ പ്രധാന ഊർജവും ഈ ഇഷ്ടം തന്നെയാണ്.
സർവയറായ പിതാവിനെ കുട്ടിക്കാലത്ത് പ്ലാൻ വരച്ച് സഹായിക്കുന്ന സമയത്തു തന്നെ പിതാവിൽ നിന്നും പുസ്തകങ്ങളിൽ നിന്നും ഹൃഥിസ്ഥമാക്കിയ വാസ്തു ശാസ്ത്രവും കുട്ടിക്കാലം മുതൽ താൻ സ്നേഹിച്ചിരുന്ന പ്രകൃതിക്ക് കോട്ടം വരാത്ത തരത്തിലുള്ള നിർമാണവുമാണ് ഹോം ടെക്ക് ബിൽഡേർസിന്റെ വീടുകൾക്ക് ജീവൻ നൽകുന്നത്.
- കുറഞ്ഞ ചിലവിൽ അടച്ചുറപ്പുള്ള ഒരു വീട് എല്ലാവരുടേയും സ്വപ്നമാണ്. ജീവിതത്തിൽ മായം ചേർക്കാത്ത മിൻസൺന്റെ ഹോം ടെക്ക് ബിൽഡേഴ്സ് തങ്ങൾ നിർമിക്കുന്ന കെട്ടിടത്തിലും മായം ചേർക്കാറില്ല. TATA പോലെയുള്ള ഉയർന്ന നിലവാരമുള്ള ബ്രാൻഡഡ് കമ്പനികളുടെ ഉത്പന്നങൾ മാത്രമേ ഈ കാലമത്രയും ഹോം ടെക്ക് ബിൽഡേഴ്സ് തങ്ങളുടെ നിർമാണങ്ങളിൽ ഉപയോഗിച്ചിട്ടുള്ളൂ. അതുകൊണ്ടു തന്നെ തങ്ങൾ നിർമിച്ച കെട്ടിടങ്ങൾ പോലെ തന്നെ ഉറപ്പുള്ളതാണ് ഉപഭോക്താക്കളും ഹോം ടെക്കും തമ്മിലുള്ള ബന്ധവും . അതു തന്നെയാണ് 93 ലെ വാടക കെട്ടിടം സ്വന്തം കെട്ടിടമായ് പരിവർത്തനപ്പെടുത്തിയും അടിമാലിയിലും കഞ്ഞിക്കുഴിയിലും കോലഞ്ചേരിയിലുമൊക്കെ വ്യാപിച്ചതിന്റെ കാരണവും.
![](https://mangalamnewsonline.com/wp-content/uploads/2024/04/IMG-20240410-WA0009-300x200.jpg)
MANGALAMNEWS
പ്രകൃതി പോലെ തന്നെ യാത്രകളെ അത്രമേൽ ഇഷ്ടപ്പെട്ടിരുന്ന മിൽസൺ കണ്ടതൊക്കെയും മലനിരകളും മരങ്ങളും വെടിനികത്തിയ കെട്ടിടങ്ങളായിരുന്നു. പണക്കാരന് മാത്രം വന്നിരുന്ന് ആസ്വദിക്കാൻ കഴിഞ്ഞിരുന്ന കൂറ്റൻ റിസോർട്ടുകളായിരുന്നു അതിൽ കൂടുതലും. അങ്ങനെയാണ് സാധാരണക്കാരന് പ്രകൃതിയെ അടുത്തറിയാനും, ജീവിതത്തിന്റെ എല്ലാ പ്രാരാബ്ധങളും മറന്ന് പ്രകൃതിയോട് ഇഴുകി ചേരാൻ ഫ്ലോറസ്റ്റ എന്ന എക്കോ ഫ്രണ്ട് ലി റിസോർട്ട് ആരംഭിക്കുന്നത്. പ്രകൃതി മനോഹാര്യത തുളുമ്പി നിൽക്കുന്ന കേരളത്തിലെ മനോഹര ജില്ലയായ ഇടുക്കിയുടെ ഹൃദയ ഭാഗത്തായ് കഞ്ഞിക്കുഴിയിലാണ് ഫ്ലോറസ്റ്റ സ്ഥിതി ചെയ്യുന്നത്.
ആഡംബര കെട്ടിടങ്ങളല്ല മാനസിക സന്തോഷം നൽകുന്ന കെട്ടിടങ്ങൾക്കാണ് ഹോംടെക്ക് ബിൽഡേഴ്സ് പ്രാധാന്യം നൽകുന്നത്. കേരളത്തിൽ അത്ര പ്രാബല്യത്തിൽ ഇല്ലാത്ത ഇന്റർപോൾ സിസ്റ്റവും ഗ്രീൻ ബിൽഡിങ്ങ് സിസ്റ്റവും കൂടാതെ സ്റ്റീൽ കൺസ്ട്രക്ഷനുമൊക്കെ നിർമാണ കമ്പനികളിൽ നിന്നും ഹോം ടെക്ക് ബിൽഡേഴ്സിനെ വ്യത്യസ്തരാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.സുഗമവും സുതാര്യവുമായ പാത ആയിരുന്നില്ല കേരളത്തിലെ പ്രശസ്തമായ ഹോം ടെക്ക് ബിൽഡേഴ്സിന്റെ ഇന്നത്തെ ഈ നിലയിലേക്കുള്ള ചവിട്ടുപടികൾ. ഓരോ പ്രതിസന്ധികളിലും കൈത്താങ്ങായി നിന്നത് സ്വന്തം ഭാര്യയും കുടുംബവും സുഹൃത്തുക്കളും തന്നെയാണ്. 2014 ലെ വെസ്റ്റ് എക്കോ ഫ്രണ്ട്ലി പ്രൊഡക്റ്റ്സ് അവാർഡും 4 വർഷം തുടർച്ചയായി കേരള കൺസ്യൂമർ ഫോറത്തിന്റെ ബെസ്റ്റ് ബിൽഡേഴ്സ് അവാർഡും ഏറ്റുവാങ്ങുമ്പോഴൊക്കെയും മിൽസൺന്റെ ഉള്ളിൽ തെളിഞ്ഞു വരുന്ന ചില ചിത്രങ്ങളുണ്ട്. അതിലൊന്ന് KS ജോർജ് എന്ന തന്റെ പിതാവിന്റെ മുഖമാണ്. പിന്നെ, തന്നെ പരിപൂർണമായി വിശ്വസിച്ച് തന്റെ വീട് നിർമിച്ചു കൊണ്ട് മിൽസൺ എന്ന ഹോം ടെക്ക് ബിൽഡറുടെ കഴിവ് ആദ്യമായി തെളിയിക്കാൻ അവസരം നൽകിയ TC ഐസക്ക് സാറിന്റെ മുഖമാണ് . അതിനെല്ലാമുപരി ജീവനുളള വീടുകൾക്കേ ജീവിതം ധന്യമാക്കാൻ കഴിയു എന്ന തന്റെ തിരിച്ചറിവാണ് മിൽസൺ ജോർജ് എന്ന കെട്ടിട നിർമാണ ഉടമയെ കരുത്തോടെ നിലനിൽത്തുന്നത്.