LOADING

Type to search

ജനാഭിമുഖ കുര്‍ബാന: നിരാഹാരം തുടര്‍ന്ന് പുരോഹിതര്‍; ഒരു വൈദികന്റെ ആരോഗ്യനില മോശമായി

Kerala News

കൊച്ചി>> ജനാഭിമുഖ കുര്‍ബാന അര്‍പ്പിക്കാന്‍ എറണാകുളം അങ്കമാലി അതിരൂപതക്ക് ലഭിച്ച താല്‍കാലിക അനുമതി സ്ഥിരമാക്കണമെന്നാവശ്യപെട്ട് അതിരുപതയിലെ വൈദികര്‍ നടത്തുന്ന അനിശ്ചിത നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക്.

അതിരൂപതാ സംരക്ഷണ സമിതി നേതാക്കളായ ഫാ. ബാബു ജോസഫ് കളത്തില്‍ സ്വകാര്യ ആശുപത്രിയിലും ഫാ. ടോം മുള്ളന്‍ചിറ രൂപത ആസ്ഥാനത്തുമാണ് നിരാഹാരം നടത്തുന്നത്. ഇതില്‍ ബാബു ജോസഫിന്റെ ആരോഗ്യനില തൃപ്തികരമല്ല.

ഇന്നലെ സീറോമലബാര്‍ സിനഡ് പൂര്‍ത്തിയായെങ്കിലും ഏകീകൃക കുര്‍ബാനയിലുള്ള ഇളവ് സംബന്ധിച്ച് കാര്യമായ വിവരങ്ങളോന്നും പുറത്തുവിട്ടിട്ടില്ല. സിനഡ് ഇളവ് നല്‍കിയില്ലെങ്കില്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് അതിരൂപതയിലെ പുരോഹിതരുടെ തീരുമാനം. ഇന്ന് സിനഡ് യോഗത്തിലെ വിവരങ്ങള്‍ ലഭിച്ച ശേഷമാകും തുടര്‍ സമരപരിപാടികളെകുറിച്ച് പുരോഹിതര്‍ അന്തിമ തീരുമാനമെടുക്കുക.

നേരത്തെ, കെ റെയില്‍ വിഷയത്തില്‍ ജനാഭിപ്രായം തേടണം എന്ന പ്രസ്താവന ഇറക്കിയ സിനഡ് സഭയുടെ ആരാധനാക്രമ വിഷയത്തില്‍ മൗനം പാലിക്കുന്നുവെന്ന് അതിരൂപത സംരക്ഷണ സമിതി ചെയര്‍മാന്‍ ഫാദര്‍ സെബാസ്റ്റ്യന്‍ തളിയന്‍ പറഞ്ഞിരുന്നു.

വിശ്വാസികളെയും പുരോഹിതരെയും ചര്‍ച്ചയ്ക്ക് വിളിക്കാന്‍ പോലും സിനഡ് തയ്യാറാകുന്നില്ല. ബിഷപ്പ് ആന്റണി കരയിനെ മാറ്റാന്‍ സിനഡ് തീരുമാനിച്ചാല്‍ അപ്പോള്‍ പുരോഹിതര്‍ ശക്തമായ നിലപാട് എടുക്കുമെന്നും ഫാ. സെബാസ്റ്റ്യന്‍ തളിയന്‍ വ്യക്തമാക്കിയിരുന്നു.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.