LOADING

Type to search

ഊന്നുകല്‍ വൈസ് മെന്‍സ് ക്ലബ് ഭാരവാഹികള്‍ ചുമതലയേറ്റു

Latest News Local News News


കോതമംഗലം>>> ഊന്നുകല്‍ വൈസ് മെന്‍സ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളായി പ്രസിഡന്റ് എന്‍ വി തങ്കച്ചന്‍, സെക്രട്ടറി ജിനോ പി വര്‍ഗീസ് ,ട്രഷറര്‍ ടോം ഇമ്മാനുവല്‍ , മെനറ്റ്‌സ് പ്രസിഡന്റ് മിനു ടോം , സെക്രട്ടറി സിനി തങ്കച്ചന്‍ , ലീങ്‌സ് പ്രസിഡന്റ് തേജസ് ലൈജു, സെക്രട്ടറി അബിന്‍ കെ ബിനോയി ,ബോവന്‍ , ജോര്‍ജ് പൗലോസ് , സായി ,സജി പോള്‍ എന്നിവര്‍ ചുമതലയേറ്റു.

ഡിസ്ട്രീക്ട് ഗവര്‍ണര്‍ ജോര്‍ജ് എടപ്പാറ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ക്ലബ് പ്രസിഡന്റ് ലൈജു ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രിയുടെ വിശിഷ്ട സേവാ മെഡലിന് അര്‍ഹമായ ക്ലബ്ബ് അംഗവുമായ ബിനോയ് കെ കെ യും, യുകയില്‍ നോര്‍ത്താം ബ്റ്റണ്‍ യുണിവേഴ്‌സിറ്റിയില്‍ സ്റ്റുഡന്റ് യൂണിയന്‍ പ്രസിഡന്റ് ആയിതിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളി കൂടിയായ നിഖില്‍ തങ്കച്ചനെ യും , ഡിസ്ടിക്ട് സെക്രട്ടറിയായി തിരഞ്ഞെടുത്ത ലൈജു ഫിലിപ്പിനെയും ,എസ് എസ് എല്‍ സി പരീക്ഷയില്‍ ഫുള്‍ ഫുള്‍എ+ നേടിയ ബെസ്സി മോള്‍ ലിജു നെയും ഡിസ്ടിക് തലത്തിലും ക്ലബ്ബ് തലത്തിലും മികച്ച പ്രവര്‍ത്തനം നടത്തിയവരെയും ആദരിച്ചു.


ചാരിറ്റി പ്രവര്‍ത്തനത്തിന്റെ ഭാഗമായി അമ്പതോളം ഡയാലിസിസ് കൂപ്പണ്‍ വിതരണം ചെയ്തു .വൈസ് മെനറ്റ്‌സ്‌ന്റെ ഭാഗമായിപച്ചക്കറി തൈകള്‍ വിതരണം ചെയ്തു. വൈസ് ലിങ്‌സിന്റെ ഭാഗമായി നിര്‍ധരരായ വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ഫോണ്‍ വിതരണംചെയ്തു .

ഡിസ്ട്രിക്ട് ഭാരവാഹികളായ ബിനോയി പോള്‍, തോമസ് മോഹന്‍,സിജോ ജേക്കബ്, ജെസ്സിമോള്‍ ജോസ് ,ടോം ഇമ്മാനുവേല്‍ എന്നിവര്‍ പ്രസംഗിച്ചു.

Tags:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.