
തിരുവനന്തപുരം>>>തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന് ഉള്‍പ്പെടെ അഞ്ച് യൂത്ത് കോണ്‍ഗ്രസ് വക്താക്കളുടെ നിയമനം തടഞ്ഞ് ദേശീയ നേതൃത്വം. അര്ജുന് രാധാകൃഷ്ണനെ വക്താവായി നിയമിച്ചത് യൂത്ത് കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ ആയിരുന്നെങ്കിലും കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഇത് തടയുകയായിരുന്നു.
കേരളത്തിലെ വക്താവായാണ് അര്ജുന് രാധാകൃഷ്ണനെ നിയമിച്ചിരുന്നത്. സംസ്ഥാന നേതൃത്വത്തിന് ഈ തീരുമാനത്തില്‍ അതൃപ്തിയുണ്ടായിരുന്നു. സംസ്ഥാന കമ്മിറ്റി അറിയതെയാണ് നിയമനമെന്ന് പരാതിയും ഉയര്‍ന്നിരുന്നു. നിയമനം റദ്ദ് ചെയ്യണമെന്ന് സംസ്ഥാന കമ്മിറ്റി കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
അതേസമയം തീരുമാനം റദ്ദാക്കിയതായി അറിയില്ലെന്ന് അര്ജുന് രാധാകൃഷ്ണന് പറഞ്ഞു. വക്താവായി നിയമിച്ച ഉത്തരവ് കിട്ടിയെന്നും കേന്ദ്ര നേതാക്കളുമായി ബന്ധപ്പെട്ട ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും വ്യക്തമാക്കി.

Follow us on