ഉണ്ണിയേശുവിന്റെ തിരുപ്പിറവി നാളില്‍ ജനിച്ച കുഞ്ഞുവാവയ്ക്ക് ചാലക്കുടി സെന്റ് ജെയിസ് ആശുപത്രി വക സ്വര്‍ണ്ണനാണയം

-

ചാലക്കുടി>>തിരുപ്പിറവി നാളില്‍ ജനിയ്ക്കുന്ന കുഞ്ഞിന് സ്വര്‍ണ്ണനാണയം നല്‍കുന്ന പതിവ് ഇത്തവണയും ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രി അധികൃതര്‍ തെറ്റിച്ചില്ല. ക്രിസ്തുമസ്സ് ദിനത്തില്‍ സാധാരണ പ്രസവത്തിലൂടെ ജനിയ്ക്കുന്ന കുഞ്ഞിനാണ് സ്വര്‍ണ്ണനാണയം നല്‍കുന്ന പതിവ്. പാവറട്ടി സ്വദേശികളായ
ചെറുവത്തൂര്‍ സിംസണ്‍-ആന്‍ലിയ ദമ്പതികള്‍ക്കാണ് ആണ്‍ കുഞ്ഞു പിറന്നത്. യേശുവിന്റെ തിരുപ്പിറവി നാളില്‍ തങ്ങള്‍ക്ക് കുഞ്ഞുണ്ടായത് ഭാഗ്യമായി കരുതുന്നുവെന്ന് സിംസണും ആന്‍ലിയയും പറഞ്ഞു. ആശുപത്രി ഡയറക്ടര്‍ ഡോ. ഫാ. ആന്റു ആലപ്പാടന്‍ അസോസിയേറ്റ് ഡയറക്ടര്‍മാരായ ഫാ. മനോജ് മേക്കാടത്ത്, ഫാ. നവീന്‍ ഊക്കന്‍, ഫിനാന്‍സ് ഓഫീസര്‍ ഫാ. ജോസഫ് ഗോപുരം, ഗൈനക്കോളജി വിഭാഗം ഡോക്ടര്‍ പ്രേമ മേനോന്‍, ഡോ. റോംസി മാത്യു, പീഡിയാട്രിക് വിഭാഗം ഡോക്ടര്‍ മുരളി എം.ആര്‍, ഗൈനക്കോളജി പീഡിയാട്രിക് വിഭാഗം നഴ്‌സുമാര്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു കുഞ്ഞിന് സ്വര്‍ണ്ണനാണയം നല്‍കിയത്.

ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ ക്രിസ്തുമസ്സ് ദിനത്തില്‍ സാധാരണ പ്രസവത്തില്‍ ജനിച്ച സിംസണ്‍ – ആന്‍ലിയ ദമ്പതികളുടെ ആണ്‍കുഞ്ഞിന് ആശുപത്രി ഡയറക്ടര്‍ ഡോ. ഫാ. ആന്റു ആലപ്പാടന്‍ സ്വര്‍ണ്ണ നാണയം സമ്മാനമായി നല്‍കുന്നു.

About കൂവപ്പടി ജി ഹരികുമാർ

View all posts by കൂവപ്പടി ജി ഹരികുമാർ →