യമനില്‍ ഭര്‍ത്താവിന്റെ കൊലപാതകം; മലയാളി നഴ്‌സിന്റെ വിചാരണ പൂര്‍ത്തിയായി

-

യമന്‍>>ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ യമനിലെ ജയിലില്‍ കഴിയുന്ന പാലക്കോട് കൊല്ലങ്കോട് സ്വദേശിയായ നിമിഷ പ്രിയയ്ക്ക് തൂക്കുകയര്‍ ഒഴിവാകുമോ എന്നറിയാന്‍ അഞ്ചുദിവസം കൂടി കാത്തിരിക്കണം. യെമന്‍ പൗരനായ ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് മലയാളി നഴ്സായ നിമിഷ പ്രിയ എന്ന മുപ്പത്തിമൂന്നുകാരിയ്ക്ക് കോടതി വധശിക്ഷ വിധിച്ചത്. ശിക്ഷയില്‍ ഇളവു ലഭിക്കുന്ന കാര്യത്തില്‍ അന്തിമവിധി ജനുവരി 3ന് ഉണ്ടായേക്കും. യെമന്‍ തലസ്ഥാനമായ സനയില്‍ അപ്പീല്‍ കോടതിയിലെ വാദം കേള്‍ക്കല്‍ ഇന്നലെ പൂര്‍ത്തിയായി.
സ്ത്രീയെന്ന പരിഗണന നല്‍കി വധശിക്ഷ ജീവപര്യന്തമായി ഇളവു ചെയ്യുകയോ വിട്ടയയ്ക്കുകയോ വേണമെന്നാണ് നിമിഷയുടെ അഭിഭാഷകന്റെ വാദം. നിമിഷ ഭര്‍ത്താവായ യെമന്‍ പൗരന്‍ തലാല്‍ അബ്ദു മഹ്ദിയെ കൊലപ്പെടുത്തി മൃതദേഹം വീട്ടിലെ വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചെന്നാണ് കേസ്.സനായിലെ ജയിലിലാണ് നിമിഷ ഇപ്പോള്‍ ഉള്ളത്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →