ഏകീകൃത കുര്‍ബാന; സമരം ശക്തമാക്കി വൈദികര്‍

-

അങ്കമാലി>>
സീറോ മലബാര്‍ സഭയില്‍ ഏകീകൃത കുര്‍ബാന നടപ്പിലാക്കാനുള്ള തീരുമാനത്തിനെതിരെ എറണാകുളം-അങ്കമാലി അതിരൂപതയുടെ വൈദികര്‍ സമരം ശക്തമാക്കുകയാണ്. ഇതിന്റെ ഭാഗമായി എറണാകുളം-അങ്കമാലി അതിരൂപതാ ആസ്ഥാനത്ത് വൈദികര്‍ അനിശ്ചിതകാല നിരാഹാരസമരം തുടങ്ങി. ജനാഭിമുഖ കുര്‍ബാന തുടരാനുള്ള അനുവാദം സ്ഥിരപ്പെടുത്തി ലഭിക്കും വരെ സമരം തുടരാനാണ് വൈദികരുടെ തീരുമാനം.

വൈദികനായ ഡോക്ടര്‍ ബാബു ജോസഫ് കളത്തിലാണ് എറണാകുളം ബിഷപ് ഹൗസില്‍ അനിശ്ചിതകാല നിരാഹാരസമരം കിടക്കുന്നത്. ഏകീകൃത കുര്‍ബാന നടപ്പിലാക്കാന്‍ അതിരൂപതയ്ക്ക് ലഭിച്ചിട്ടുള്ള ഒഴിവ് ഇല്ലാതാക്കാനുള്ള ശ്രമമാണ് സിനഡ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും വൈദികര്‍ ആരോപിക്കുന്നുണ്ട്.

വൈദികരുടെ റിലെ സത്യഗ്രഹവും തുടരുകയാണ്. സമരത്തിന്റെ ഭാഗമായി ഇന്ന് സീറോ മലബാര്‍ സഭ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസിന് മുന്നില്‍ അല്‍മായ മുന്നേറ്റത്തിന്റെ നേതൃത്വത്തില്‍ പന്തംകൊളുത്തി പ്രകടനവും നടത്തും.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →