LOADING

Type to search

ലോകത്ത് 22.60 കോടി കൊവിഡ് ബാധിതര്‍; 46.51 ലക്ഷം മരണം

Latest News Local News News

ന്യൂയോര്‍ക്ക്>>> ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തിരണ്ട് കോടി അറുപത് ലക്ഷം പിന്നിട്ടു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ നാല് ലക്ഷത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ 46.51 ലക്ഷമായി ഉയര്‍ന്നു. രോഗമുക്തി നേടിയവരുടെ എണ്ണം ഇരുപത് കോടി ഇരുപത്തിയാറ് ലക്ഷം കടന്നു.

രോഗികളുടെ എണ്ണത്തിലും മരണത്തിലും അമേരിക്കയാണ് ലോകത്ത് ഒന്നാം സ്ഥാനത്ത്. യുഎസിലാണ് ഇപ്പോള്‍ പ്രതിദിന കേസുകളും ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്നലെ തൊണ്ണൂറായിരത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം നാല് കോടി ഇരുപത് ലക്ഷം കടന്നു.6.70 ലക്ഷം പേര്‍ മരണമടഞ്ഞു.

ഇന്ത്യയില്‍ കഴിഞ്ഞ ദിവസം 27,254 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇരുപത്തിനാല് മണിക്കൂറിനിടെ 210 പേര്‍ മരണമടഞ്ഞു.ഇതോടെ ആകെ മരണം 4.42 ലക്ഷമായി ഉയര്‍ന്നു.മൂന്ന് കോടി ഇരുപത്തിനാല് ലക്ഷം പേര്‍ രോഗമുക്തി നേടി.നിലവില്‍ 3.74 ലക്ഷം പേരാണ് ചികിത്സയിലുള്ളത്.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.