LOADING

Type to search

യൂത്ത് ക്യാമ്പ് സംഘടിപ്പിച്ചു

Latest News Local News News

മുവാറ്റുപുഴ>>>വൈസ്‌മെന്‍ ഇന്റര്‍നാഷണല്‍ ക്ലബ്ബ് മിഡ്വെസ്റ്റ് ഇന്‍ഡ്യ റീജേയന്‍ ഡിസ്ടിക്ട് ആറിന്റെ നേത്യത്വത്തില്‍ യൂത്ത് ക്യാമ്പ് സംഘടിപ്പിച്ചു . കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് വാഴക്കുളം പൈനാപ്പിള്‍ സിറ്റി വൈസ്‌മെന്‍ ഹാളില്‍ നടന്ന ക്യാമ്പ് സോണ്‍ മൂന്നിന്റെ എല്‍. ആര്‍ . ഡി നോബില്‍ മാത്യൂ ഉത്ഘാടനം ചെയ്തു .

ഡിസ്ടിക്ട് ഗവര്‍ണര്‍ ജയിംസ് ജോസ്ഫ് അദ്ധ്യക്ഷനായിരുന്നു . പേഴ്‌സിണാലിറ്റി ഡെവലപ്പ്‌മെന്റ് , മോട്ടിവേഷന്‍ തുടങ്ങിയ വിഷയങ്ങളില്‍പ്രഫസര്‍ കെ.എം കുര്യയാക്കോസ് ക്ലാസ്സ് എടുത്തു .

വൈസ്‌മെന്‍ പ്രസ്ഥാനത്തെ കുറിച്ച് പ്രഫസര്‍ ജേക്കബ് എബ്രഹാം ക്ലാസ് നടത്തി വൈസ്‌മെന്‍ നേതാക്കളായ ദീപ മാത്യൂ , എല്‍ദോസ് ഏലിയാസ് , സജി പേയ്ക്കല്‍ , ഷാജു ജോര്‍ജ് , ഷൈനി ഷാജു , കെ.എം. മാണി , ആഗ്‌നസ് മാണി ,ജോര്‍ജ് വെട്ടിക്കുഴി , അലീക്ഷ അജു , ദിയ വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു.

Tags:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.