200 യാത്രക്കാരുമായി പോകുന്നതിനിടയില്‍ വിമാനത്തിന്റെ വിന്‍ഡ് സ്‌ക്രീനില്‍ വിള്ളല്‍ വീണു

-

ലണ്ടന്‍>>200 യാത്രക്കാരുമായി പോകുന്നതിനിടയില്‍ വിമാനത്തിന്റെ വിന്‍ഡ് സ്‌ക്രീനില്‍ വിള്ളല്‍ വീണു ബ്രിട്ടീഷ് എയര്‍വേയ്‌സ് സഞ്ചാരികളായ 200 യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കുമാണ് ആകാശത്തില്‍ വച്ച് വന്‍ അപകടം നേരിടേണ്ടി വന്നത്. ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ ബോയിംഗ് 777 വിമാനത്തിന്റെ രണ്ട് ഇഞ്ച് കട്ടിയുള്ള വിന്‍ഡ് സ്‌ക്രീനാണ് ഐസ് കട്ട വീണ് പൊട്ടിച്ചിതറിയത്. ആയിരം അടിയോളം ഉയരത്തില്‍ പറക്കുകയായിരുന്ന മറ്റൊരു വിമാനത്തില്‍ നിന്നാണ് ബോയിംഗ് 777 വിമാനത്തിന്റെ വിന്‍ഡ് സ്‌ക്രീനിലേക്ക് ഐസ് കട്ട പതിച്ചത്.

ലണ്ടനിലെ ഗാറ്റ്വിക്കില്‍ നിന്ന് കോസ്റ്റാ റിക്കയിലെ സാന്‍ ജോസിലേക്ക് പോവുകയായിരുന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. അപകടം നടക്കുന്ന സസമയത്ത് 35000 അടി ഉയരത്തിലായിരുന്നു ബോയിംഗ് 777 ഉണ്ടായിരുന്നത്. ക്രിസ്‌കുമസ് അവധി ആഘോഷിക്കാനായി പുറപ്പെട്ടവരായിരുന്നു യാത്രക്കാരില്‍ ഏറിയ പങ്കും. ബുള്ളറ്റ് പ്രൂഫ് ഗ്ലാസിനോട് സമാനമായതാണ് വിമാനത്തിലെ വിന്‍ഡ് സ്‌ക്രീനും. ഇതാണ് വമ്പന്‍ ഐസ് കട്ട പതിച്ച് പൊട്ടിച്ചിതറിയത്. ലക്ഷങ്ങളില്‍ ഒന്ന് എന്ന നിലയില്‍ സംഭവിക്കാവുന്ന ദുരന്തമാണ് ബ്രിട്ടീഷ് എയര്‍വേയ്‌സിന് ക്രിസ്തുമസ് ദിനത്തില്‍ നേരിടേണ്ടി വന്നത്. അപകടം സംഭവിച്ചതിന് പിന്നാലെ ഏഴുമണിക്കൂറോളം ആകാശത്ത് കറങ്ങിയ ശേഷമാണ് സുരക്ഷിതമായി വിമാനം താഴെയിറക്കാന്‍ സാധിച്ചത്.

വിമാനത്തിന്റെ കരറാറ് പരിഹരിച്ച് അന്‍പത് മണിക്കൂറിന് ശേഷമാണ് വീണ്ടും വിമാനം പുറപ്പെട്ടത്. 90 മിനിറ്റ് ആയിരുന്നു ആദ്യം തകരാറ് പരിഹരിക്കാനായി വിമാനക്കമ്പനി ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് അമ്പത് മണിക്കൂറോളം നീളുകയായിരുന്നു. ക്രിസ്തുമസ് ആഘോഷം അലങ്കോലമായ യാത്രക്കാരോട് ബ്രിട്ടീഷ് എയര്‍വേയ്‌സ് സംഭവത്തിന് പിന്നാലെ മാപ്പ് അപേക്ഷ നടത്തി. ഇനിമുതല്‍ പൂര്‍ണമായും സുരക്ഷിതം എന്ന് ഉറപ്പുവരുത്താതെ ഒരു വിമാനവും ടേക്ക് ഓഫ് ചെയ്യില്ലെന്നും ബ്രിട്ടീഷ് എയര്‍വേയ്‌സ് മാപ്പപേക്ഷയില്‍ പറയുന്നു.

ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് ബോയിംഗ് 737-800 വിമാനം ലാന്‍ഡ് ചെയ്യുന്നതിന് മുന്‍പ് പക്ഷികള്‍ ഇടിച്ചിരുന്നു. എന്‍ജിനുകള്‍ തകര്‍ന്നെങ്കിലും വിമാനം സുരക്ഷിതമായി ഇറ്റലിയില്‍ ഇറക്കാന്‍ പൈലറ്റുമാര്‍ക്ക് സാധിച്ചിരുന്നു. വിമാനത്തിന്റെ വിന്‍ഡ് സ്‌ക്രീന്‍ മുഴുവനും പക്ഷികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കൊണ്ട് മൂടിയ അവസ്ഥയില്‍ അതിസാഹസികമായാണ് വിമാനം ലാന്‍ഡ് ചെയ്തത്. ലണ്ടനില്‍ നിന്നും ബോലോഗ്‌നയിലേക്ക് നവംബര്‍ 24ന് പോയ മാള്‍ട്ടാ എയറിന്റെ വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →