ഭാരോദ്വഹനത്തില്‍ മീര ഭായ് ചാനുവിന് വെള്ളി; ടോക്കിയോയില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍

രാജി ഇ ആർ -

ന്യൂഡല്‍ഹി>>>ടോക്കിയോ ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍ സമ്മാനിച്ച് മീര ഭായ് ചാനു. 49 കിലോ ഭാരോദ്വഹനത്തിലാണ് മീര ഭായ് ചാനു വെള്ളി മെഡല്‍ സ്വന്തമാക്കിയത്. കര്‍ണം മല്ലേശ്വരിക്ക് ശേഷം 21 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഭാരോദ്വഹനത്തില്‍ ഇന്ത്യക്ക് ഒളിമ്പിക് മെഡല്‍ ലഭിക്കുന്നത്.

ഇതേ വിഭാഗത്തില്‍ ചൈനയുടെ സിയു ഹോയ്ക്കാണ് സ്വര്‍ണ മെഡല്‍. 84 കിലോ, 87 കിലോ എന്നീ ഭാരങ്ങള്‍ ഉയര്‍ത്തിയ ചാനുവിന് 89 കിലോ ഉയര്‍ത്താനാവാതായതോടെയാണ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. അതേസമയം, സിയു 94 കിലോഗ്രാം ഉയര്‍ത്തി ഈ വിഭാഗത്തില്‍ ഒളിമ്ബിക് റെക്കോര്‍ഡും സ്വന്തമാക്കി.