കോതമംഗലം >> നെല്ലിക്കുഴി പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ പാഴൂര്‍മോളം കുടിവെള്ള പദ്ധതി 50 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് ഫണ്ട് ചിലവഴിച്ച് നിര്‍മ്മിച്ച പദ്ധതി കമ്മീഷന് ചെയ്യാതെ സ്മാരകമായി ഇന്നും നിലനില്ക്കുന്നു.50 ലക്ഷം ഫണ്ട് അനുവദിച്ച് നിര്‍മ്മാണം ആരംഭിച്ച് രണ്ട് വര്‍ഷം പൂര്‍ത്തിയായിട്ടും ഒരു മോട്ടോര്‍ പോലും ഈ പദ്ധതിക്കു വേണ്ടി നാളിതുവരെ സ്ഥാപിച്ചിട്ടില്ല എന്ന് മാത്രമല്ല മോട്ടോര്‍ ഇല്ലാത്തതു കൊണ്ട് തന്നെ കറന്റ് കണക്ഷന് പോലും നാളിതുവരെ എടുത്തിട്ടില്ല എന്ന് പറയുമ്പോള്‍ അനുവദിച്ച അര കോടി എവിടെ പോയി എന്ന ചോദ്യം മാത്രം അവശേഷിക്കുന്നു.

നെല്ലിക്കുഴി പഞ്ചായത്തിലെ ഏറ്റവും ഉയര്‍ന്ന പ്രദേശമായ പാഴൂര്‍ മോളത്ത് വാട്ടര്‍ അതോറിറ്റിയുടെ വെള്ളവും കിട്ടാ കനിയായി തുടരുന്നു. അതിനിടയിലാണ് അര കോടി ചിലവഴിച്ച് നിര്‍മ്മിച്ച സ്വതന്ത്ര കുടിവെള്ള പദ്ധതി ഇന്നും നാധനില്ലാതെ കിടക്കുന്നത് ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ട് ലക്ഷങ്ങളുടെ നികുതി പണം ഇത്തരത്തില്‍ പാഴാക്കിയ നടപടി വിജിലന്‍സിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു.

എത്രയും വേഗം പാഴൂര്‍മോളം കുടിവെള്ള പദ്ധതി കമ്മീഷന് ചെയ്ത് ജനങ്ങള്‍ക്ക് കുടിവെളളമെത്തിക്കാനുള്ള സംവിധാനം അധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടാകണം ഇല്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് നെല്ലിക്കുഴി മണ്ഡലം പ്രസിഡന്റ് അജീബ് ഇരമല്ലൂര്‍ അറിയിച്ചു.

Follow us on