കുടിവെള്ള ക്ഷാമം രൂക്ഷം ജനപ്രതിനിധികള്‍ വാട്ടര്‍ അതോറിട്ടി ഓഫീസ് ഉപരോധിച്ചു

കുറുപ്പംപടി>> മുടക്കുഴ ഗ്രാമ പഞ്ചായത്തില്‍ കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി കുടിവെള്ളം ക്ഷാമം രൂക്ഷമായി .പാണം കുഴി പമ്പ്ഹൗസിലെ തകരാറാണ് കുടിവെള്ള ക്ഷാമത്തിന് കാരണം പാണം കുഴിയില്‍ നിന്ന് ചൂരുമുടി വാട്ടര്‍ ടാങ്കിലേക്ക് അടിക്കുന്ന വെള്ളത്തിന്റെ പ്രഷര്‍ കഴിഞ്ഞ കുറച്ചു ദിവസമായി കുറവാണ്. ചൂര മുടി ടാങ്കില്‍ നിന്ന് വാല്‍വ് തുറന്ന് വക്കുവള്ളി ടാങ്കിലേക്ക് വരുന്ന വെള്ളത്തിന്റെയും പ്രഷര്‍ കുറയുന്നത് കാരണം മുടക്കുഴ പഞ്ചായത്തിലെ അകന്ട് ,ചുണ്ടക്കുഴി, പാണ്ടിക്കാട്, പ്രളയ്ക്കാട്, തുരുത്തി മുടക്കുഴ ഭാഗങ്ങളില്‍ വെള്ളമെത്തുന്നില്ല.

വേങ്ങൂര്‍, അശമന്നൂര്‍ പഞ്ചായത്തുകളിലെ പല പ്രദേശങ്ങിലും സ്ഥിതിയും വ്യത്യസ്ഥമല്ല.കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഈ മൂന്ന് പഞ്ചായത്ത് കളിലേക്കുള്ള പമ്പുകളുടെ മെയിന്റനസ് പ്രവര്‍ത്തനങ്ങള്‍ ഒരു കോണ്‍ട്രാക്‌റെയാണ് ഏല്‍പ്പിച്ചിരിക്കുന്നത് മൂന്ന് കോണ്‍ട്രാക്റ്റുമാര്‍ ഉണ്ടായിരുന്ന സ്ഥലത്താണ് ഇപ്പോള്‍ ഒരാള്‍ നോക്കുന്നത്. പമ്പുകളുടെ അറ്റകുറ്റപണികള്‍ സമയബണ്ഡിതമായി തീര്‍ക്കുവാന്‍ ഇവര്‍ക്ക് കഴിയുന്നില്ല. കോണ്‍ട്രാക്റ്റര്‍മാരുടെ എണ്ണം കൂട്ടിയാലെ ഇതിന് പരിഹാരമുണ്ടാവുകയൊള്ളു. പാണം കുഴിയില്‍ രണ്ട് പമ്പ്‌സെറ്റുകളാണുള്ളത്. കിര്‍ലോസ്‌ക്കറും, ജ്യോതിയും.

അതില്‍ ജ്യോതി പമ്പ്‌സെറ്റ് തകരാറാണ്.പെരിയാര്‍വാലി കനാലുകളില്‍ വെള്ളം തുറന്ന് വിടാത്തതു കൊണ്ട് മിക്ക പ്രദേശങ്ങളിലെയും കിണറുകള്‍ വറ്റി കൊണ്ടിരിക്കുന്നു. ഇതു കൊണ്ടും ശുദ്ധജല ക്ഷാമം രൂക്ഷമാകുന്നു .പഞ്ചായത്തുകള്‍ക്ക് കലക്ടറുടെ ഓര്‍ഡര്‍ കിട്ടിയാലെ ടാങ്കര്‍ ലോറികളില്‍ വെള്ളം അടിക്കുവാന്‍ കഴിയുളളു.അതിന് ജില്ലാ ഭരണകൂടത്തില്‍ അപേക്ഷ പഞ്ചായത്ത് കൊടുത്തിരിക്കുന്നു .

പബ്‌സെറ്റ് കളുടെ പ്രവൃത്തനം കാര്യക്ഷമമാക്കി കുടിവെളളക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കുറുപ്പംപടി വാട്ടര്‍ അതോറിട്ടി അസി.എന്‍ഞ്ചിനീയര്‍ ഓഫീസ് മുടക്കുഴ ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികള്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചന്റനേതൃത്വത്തില്‍ ഉപരോധിച്ചു. വാട്ടര്‍ അതോറിട്ടി ഉദ്യോഗസ്ഥര്‍ ജനപ്രതിനിധികള്‍ ഫോണ്‍ ചെയ്താല്‍ പോലും ചില സമയങ്ങളില്‍ എടുക്കാറില്ല. വൈസ് പ്രസിഡന്റ് റോഷ്‌നി എല്‍ദോ, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ജോസ് എ പോള്‍, കെ.. ജെ. മാത്യു ,വല്‍സ വേലായുധന്‍ ,അംഗങ്ങളായ അനാമിക ശിവന്‍, ഡോളി ബാബു.എന്നിവര്‍ പങ്കെടുത്തു.

 

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →