ചേലാട് മാലിപ്പാറ റൂട്ടില്‍ ഗാന്ധിനഗര്‍ കോളനിക്ക് സമീപത്ത് മാലിന്യം വാഹനത്തിൽ കൊണ്ടുവന്ന് തള്ളി

ന്യൂസ് ഡെസ്ക്ക് -

കോതമംഗലം>> ചേലാട് മാലിപ്പാറ റൂട്ടില്‍ മലയോര ഹൈവേയില്‍ നാടോടി 78 ആം കോളനിക്ക് സമീപം നിരന്തരം മാലിന്യം തള്ളുന്നു. ഭക്ഷ്യ മാലിന്യമാണ് ഇന്ന് വാഹനത്തിൽ കൊണ്ടുവന്ന് തള്ളിയത്. ഇന്ന് രാവിലെ 11 മണിക്കാണ് മാലിന്യം കൊണ്ടുവന്ന് നടുറോഡിൽ തള്ളിയത്.

വാഹനങ്ങള്‍ക്ക് കടന്ന് പോകുന്നതിന് തടസ്സമുണ്ടാകുന്ന വിധത്തിലാണ് മാലിന്യം നിക്ഷേപിച്ചിരിക്കുന്നത്. റോഡിന്റെ മധ്യത്തിലാണ് മാലിന്യം നിക്ഷേപിച്ചിരിക്കുന്നത്.പാതയുടെ150 മീറ്ററോളം വരുന്ന പരിസര പ്രദേശം ആള്‍ താമസമില്ലാത്ത സ്ഥലമാണ്, പരിസരം ആളൊഴിഞ്ഞ സ്ഥലമായതിനാലും സിസിടിവിക്യാമറകള്‍ ഇല്ലാത്തതിനാലും മാലിന്യം നിക്ഷേപിക്കാന്‍ പറ്റിയ സ്ഥലമായതിനാല്‍ സമീപ പ്രദേശങ്ങളില്‍ നിന്നും പലരും ഇവിടെ അനധികൃതമായി  മാലിന്യം നിക്ഷേപിക്കാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.


ദുര്‍ഗന്ധം വമിക്കുന്നതിനാല്‍ ഇതു വഴിയുള്ള വാഹനയാത്രപോലും ദുസ്സഹമാണ്. ചാക്കിലും ചെറിയ പ്ലാസ്റ്റിക് കവറുകളിലും കെട്ടിയ നിലയിലാണ് മാലിന്യം തളളുന്നത്. റോഡില്‍ തള്ളുന്ന മാലിന്യം വാഹനങ്ങള്‍ കയറി ചിതറിക്കിടക്കുകയാണ്. രാത്രികാലങ്ങളില്‍ വാഹനങ്ങളില്‍ കൊണ്ടുവന്ന് മാലിന്യം തള്ളുന്നത് പതിവാണെന്നും ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് വാര്‍ഡ് മെമ്പര്‍ വില്‍സണ്‍ കൊച്ചുപറമ്പില്‍ പറഞ്ഞു.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →