മാലിന്യം തള്ളുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പാണ്ടിക്കാട് റസിഡന്റസ് അസോസിയേഷന്‍

പെരുമ്പാവൂര്‍ >>പാണ്ടിക്കാട് ഭാഗത്തു ള്ള മുടക്കുഴ വലിയ തോട്ടിലേക്കും കടവുങ്ങല്‍ പാടശേഖരത്തിലേക്കും കക്കൂസ് മാലിന്യം തള്ളുന്നു. ജനങ്ങള്‍ വളരയധികംബുദ്ധിമുട്ടിലാണ്ഈ തോട്ടിലൂടെ ഒഴുകുന്ന വെള്ളമാണ് മുടക്കുഴപമ്പ്് ഹൗസില്‍ നിന്നും അടിച്ചുകയറ്റി കൂടി വെള്ളമായി മുടക്കുഴ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്യുന്നത് .രാത്രികാലങ്ങളിലാണ് പാടത്തേക്കും തോട്ടിലേക്കും മാലിന്യം തള്ളുന്നത്.മാലിന്യം തള്ളുന്ന വരെ കണ്ടു പിടിച്ച് മാതൃകപരമായി ശിക്ഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് പഞ്ചായത്ത് അധികാരികളോടും പോലീസിനോടും പാണ്ടിക്കാട് റസിഡന്റസ് അസോസിയേഷന്‍ പ്രസിഡന്റ് ടി.കെ.സണ്ണി ആവശ്യപെട്ടു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →