LOADING

Type to search

വാളയാര്‍ ഡാമില്‍ അപകടത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായുള്ള തെരച്ചില്‍ ഇന്നും തുടരും

Latest News Local News News

പാലക്കാട്>>>വാളയാര്‍ ഡാമില്‍ കുളിക്കാനിറങ്ങി അപകടത്തില്‍പെട്ട മൂന്നു വിദ്യാര്‍ഥികള്‍ക്കുള്ള തെരച്ചില്‍ ഇന്നും തുടരും. രാവിലെ ഏഴിനാണ് തെരച്ചില്‍ പുനരാരംഭിക്കുക.വാളയാര്‍ ഡാം സ്റ്റുഡന്റ് മിസ്സിങ്ങ് നാവിക സേനാ സംഘവും രക്ഷാപ്രവര്‍ത്തനത്തിനായി എത്തും.

കോയമ്പത്തൂര്‍ ഹിന്ദുസ്ഥാന്‍ പോളിടെക്നിക്ക് കോളേജിലെ വിദ്യാര്‍ത്ഥികളാണ് ഡാമില്‍ അകപ്പെട്ടത്. സഞ്ജയ്, രാഹുല്‍, പൂര്‍ണേഷ് എന്നിവരെയാണ് കാണാതായത്.

ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയാണ് അഞ്ചംഗ സംഘം ഡാമില്‍ എത്തിയത്. തമിഴ്നാട് ഭാഗത്തുനിന്ന് 2 ബൈക്കുകളിലായാണ് സംഘമെത്തിയത്. 2.30ഓടെ വിദ്യാര്‍ത്ഥികള്‍ അപകടത്തില്‍പ്പെട്ടു. ഒപ്പമുണ്ടായിരുന്നവര്‍ നാട്ടുകാരെ വിളിച്ചു കൂട്ടി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസും ഫയര്‍ഫോഴ്സും സ്‌കൂബ സംഘവും തിരച്ചില്‍ ഏഴുമണിയോടെ അവസാനിപ്പിച്ചു.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.