പ്രതികരണം അതിരുവിട്ടതോടെ പൊലീസ് പൊക്കി; പൊളി സാനം പിടിയിലായതോടെ വീഡിയോ മുക്കി തടിയൂരി വ്ളോഗര്‍മാര്‍

രാജി ഇ ആർ -

കോഴിക്കോട്>>> ഇ ബുള്‍ ജെറ്റ് സഹോദരങ്ങളുടെ അറസ്റ്റിന് പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ അതിരുവിട്ട പ്രതികരണങ്ങളുമായെത്തിയ പലരും വീഡിയോ മുക്കി. പൊലീസ് നടപടി ശക്തമാക്കിയതോടെയാണ് പല വ്ളോഗര്‍മാരും വീഡിയോ ഡിലീറ്റ് ചെയ്തത്.

മോട്ടോര്‍ വാഹന വകുപ്പിനെ അസഭ്യം പറഞ്ഞുകൊണ്ട് ചിലര്‍ രംഗത്തെത്തിയിരുന്നു. വീഡിയോകളെല്ലാം മണിക്കൂറുകള്‍ക്കകമാണ് അക്കൗണ്ടുകളില്‍ നിന്ന് അപ്രത്യക്ഷമായത്. അതില്‍ ചിലര്‍ വിശദീകരണവുമായുമെത്തി. പൊലീസുകാരെയും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെയും അസഭ്യം പറഞ്ഞതിന് പിന്നാലെ കഴിഞ്ഞദിവസം കാവനാട് സ്വദേശി റിച്ചാര്‍ഡ് റിച്ചുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

സംഭവം വിവാദമായതോടെ വീഡിയോ റിച്ചാര്‍ഡ് ഡിലീറ്റ് ചെയ്തെങ്കിലും പൊലീസ് പിന്‍വാങ്ങിയില്ല. ചൊവ്വാഴ്ച രാത്രിയോടെ ഇയാളെ പിടികൂടിയിരുന്നു. ‘പൊളി സാന’മെന്ന് പറഞ്ഞ് നേരത്തെ എയര്‍ ഗണ്‍ പരിചയപ്പെടുത്തിയ ആളാണ് റിച്ചാര്‍ഡ് റിച്ചു.