LOADING

Type to search

വിയ്യൂര്‍ ജയില്‍ സൂപ്രണ്ടിനെ സസ്പെന്‍ഡ് ചെയ്തു; നടപടി കൊലക്കേസ് പ്രതികള്‍ക്ക് ഒത്താശ ചെയ്തതിന്

Latest News Local News News

തിരുവനന്തപുരം>>>കൊലക്കേസ് പ്രതികള്‍ക്ക് ഫോണ്‍ വിളിയ്ക്ക് ഒത്താശ ചെയ്ത സംഭവത്തില്‍ വിയ്യൂര്‍ ജയില്‍ സൂപ്രണ്ട് എ.ജി സുരേഷിന് സസ്പെന്‍ഷന്‍. കൊലക്കേസില്‍ പ്രതിയായ റഷീദ് എന്നയാള്‍ വിയ്യൂര്‍ ജയിലില്‍ നിന്ന് 223 മൈബൈല്‍ നമ്പരുകളിലേക്ക് 1345 തവണ വിളിച്ചെന്ന് ജയിലില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി. ഇതില്‍ സൂപ്രണ്ടിന് ഏഴ് ദിവസത്തിനകം മറുപടി നല്‍കാന്‍ ആവശ്യപ്പെട്ട് ജയില്‍ ഡിജിപി കാരണംകാണിക്കല്‍ നോട്ടീസ് നല്‍കി. ഈ മറുപടിയുടെയും അന്വേഷണം റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തില്‍ എ.ജി സുരേഷിനെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.

ടിപി വധക്കേസ് പ്രതിയായ കൊടിസുനി ഗുണ്ടകളെ ഫോണില്‍ വിളിക്കുകയും ഇയാളില്‍ നിന്ന് ഫോണ്‍ പിടിച്ചെടുത്ത സംഭവം ഉണ്ടാകുകയും ചെയ്തിരുന്നു. തീവ്രവാദ കേസിലെ പ്രതികളടക്കം ജയിലില്‍ കഴിയവെയാണ് ഈ സുരക്ഷാ ലംഘനങ്ങള്‍. ജാമറുകള്‍ സ്ഥാപിച്ച് നിയന്ത്രണം കൊണ്ടുവന്നിട്ടും ഫോണ്‍ വിളികള്‍ തുടരുന്നതായാണ് കണ്ടെത്തല്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.