തൃശൂര്‍>>> ജയിലേക്ക് ലഹരി വസ്തുക്കള്‍ കടത്തുന്നത് തടയാന്‍ നടപടികള്‍ കര്‍ശനമാക്കുന്നതിനിടയിലും ലഹരി ഒഴുക്ക് തുടരുന്നു. സെല്ലുകളില്‍ കര്‍ശനമായ പരിശോധനകളാണ് കഴിഞ്ഞ രണ്ടാഴ്ച്ചയിലേറെയായി നടക്കുന്നത്. ഇവിടെ നിരവധി പേരില്‍ കഞ്ചാവ് ഉള്‍പ്പടെയുള്ള ലഹരി വസ്തുക്കള്‍ പിടികൂടിയിരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ ഹൈടെക്ക് ജയിലിലേക്ക് കടത്താന്‍ ശ്രമിച്ച കഞ്ചാവും , ഹാഷീഷ് ഓയിലും പിടികൂടിയിരുന്നു. ചൊവ്വാഴ്ച്ച വൈകീട്ട് പിതാവിന്റെ മരണാനന്തര ചടങ്ങിന് പരോള്‍ ലഭിച്ച് തിരിച്ചെത്തിയ എറണാകുളം സ്വദേശി സാനുവില്‍ നിന്ന് ശരീരത്തിന്റെ രഹസ്യഭാഗത്ത് വച്ച് കടത്താന്‍ ശ്രമിച്ച നൂറ് ഗ്രാമോളം വരുന്ന കഞ്ചാവ് പിടികൂടിയത്.
ജയിലധികൃതര്‍ നടത്തിയ ദേഹപരിശോധനയിലാണ് ഇവ കണ്ടെടുത്തത്. ഇതിന്റെ തുടര്‍ച്ചയായി ഇന്നലെ ജയിലെത്തിയ രണ്ട് പേരില്‍ നിന്ന് കഞ്ചാവും ഹാഷീഷ് ഓയിലും പിടിച്ചെടുത്തിരുന്നു. ഇരുവരും പരോള്‍ കഴിഞ്ഞെത്തിയവരായിരുന്നു. കൊലക്കേസ് പ്രതികളായ അസീസ് ,ബൈജു എന്നിവരില്‍ നിന്നാണ് സ്വകാര്യ ഭാഗങ്ങളില്‍ വച്ച് കടത്താന്‍ ശ്രമിച്ച ലഹരി വസ്തുക്കള്‍ പിടികൂടിയത്.
കാമറ ഉള്‍പ്പടെയുള്ള നിരീക്ഷണങ്ങള്‍ ഉള്ള ഹൈടെക്ക് ജയിലേക്ക് വരെ ലഹരി കടത്തല്‍ തുടങ്ങിയത് ജയിലധികൃതര്‍ക്ക് തലവേദനയായിട്ടുണ്ട്. ലഹരി കടത്തിലും തടവുകാര്‍ക്ക് മൊബൈല്‍ നല്കുന്നതിനു പിന്നില്‍ ജീവനകാര്‍ക്കും പങ്കുണ്ടെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് അവരെയും കര്‍ശന പരിശോധനകള്‍ക്ക് ശേഷം മാത്രമെ കടത്തി വിടുന്നുള്ളു. ഇവരുടെ മൊബൈല്‍ ഫോണുകളും ഗേറ്റില്‍ വാങ്ങി വക്കുന്നുണ്ട്. ഇതിനിടെ ജയിലിലെ കൊടു സുനി അടക്കമുള്ളവരുടെ ഫോണ്വിളിയുനായി ബന്ധപ്പെട്ടും ഇവര്‍ക്ക് ജയിലില്‍ അമിത സ്വതന്ത്ര്യം നല്‍കിയെന്ന കണ്ടെത്തലിനെ തുടര്‍ന്ന് വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് എ.ജി.സുരേഷിനെ അഭ്യന്തര സെക്രട്ടറി സസ്പെന്റ് ചെയ്തിരുന്നു.
ജോയിന്റ് സൂപ്രണ്ടായിരുന്ന രാജു എബ്രാഹമിനെ അതി സുരക്ഷ ജയിലിലേക്ക് സ്ഥലം മാറ്റി. ഫോണ്‍ വിളി സംബന്ധിച്ച് ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തണെമെന്ന ശുപാര്‍ശയും ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ബിജു അലക്സാണ്ടറിന്റെ നേതൃത്വത്തില്‍ അന്വേഷണം നടന്നു വരികയാണ്. അതേ സമയം ഉദ്യോഗസ്ഥ തലത്തിലുള്ള പകപോക്കലാണ് സൂപ്രണ്ടിനെതിരെയുള്ള റിപ്പോര്‍ട്ടിന് പിന്നില്ലെന്നും പറയുന്നു.
ഫോണ്‍ വിളികള്‍ നടന്നിട്ടുള്ളത് കൂടുതല്‍ എ.ജി.സുരേഷ് ചാര്‍ജ്ജെടുക്കുന്നതിന് മുമ്ബുള്ള കാലയളവിലാണെന്ന് പറയുന്നു. സുരേഷിന്റെ നേതൃത്വത്തില്‍ പരിശോധന കര്‍ശനമാക്കുകയും കൊടി സുനിയില്‍ നിന്ന് ഫോണ്‍ കണ്ടെടുക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് 24 മണിക്കൂറിനകം സുനിയെ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഹൈടെക് ജയിലിേലക്ക് മാറ്റിയിരുന്നു. മറ്റൊരു തടവുകാരനായ റഷിദിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കും മാറ്റിയിരുന്നു.
ഹൈടെക് ജയിലിലേക്ക് മാറ്റിയതോടെ അവിടെ നിന്ന് പുറത്ത് കടക്കുന്നതിന് സുനി തന്ത്രങ്ങള്‍ മെനഞ്ഞിരുന്നു. നിരാഹാരമിരുന്നും, തന്നെ വധിക്കാന്‍ ക്വട്ടേഷന്‍ നല്കിയെന്നുള്ള പരാതിയും സുനി ഉയര്‍ത്തിയിരുന്നു. സുനിയെയും റഷിദിനെയും സൂപ്രണ്ട് ഓഫീസിലെ ഓര്ഡലിയായി നിയമിച്ച് അവര്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കിയെന്നും ഓഫീസില്‍ നിന്ന് വരെ ഫോണ്‍ ചെയ്യാന്‍ അനുവാദം നല്‍കിയെന്നുമായിരുന്നു ഡി.ഐ.ജിയുടെ റിപ്പോര്‍ട്ട്. സസ്പെന്റ് ചെയ്ത എ.ജി.സുരേഷിന് ഇനി എട്ട് മാസം മാത്രമാണ് സര്‍വ്വീസ് ബാക്കിയുള്ളത്. രണ്ടാഴ്ച്ച മുമ്ബ് കേന്ദ്ര സര്‍ക്കാരിന്റെ ദക്ഷിണ്യേന്ത്യയിലെ ഏറ്റവും നല്ല ജയില്‍ സൂപ്രണ്ട്മാര്ക്കുള്ള പുരസ്കാരം എ.ജി.സുരേഷിന് ലഭിച്ചിരുന്നു. സംസ്ഥാനത്ത് രണ്ട് പേര്‍ക്കാണ് ഈ പുരസ്കാരം ലഭിച്ചിരുന്നത്.
Follow us on