നവജാത ശിശുവിനെ തട്ടിയെടുക്കല്‍;നിര്‍ണായക വഴിത്തിരിവായത് സമീപത്തെ ടാക്സി ഡ്രൈവറുടെ ജാഗ്രത

-

കോട്ടയം>> കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും നവജാത ശിശുവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ കുഞ്ഞിനെ കണ്ടെത്താന്‍ നിര്‍ണായക വഴിത്തിരിവായത് സമീപത്തെ ടാക്സി ഡ്രൈവറുടെ ജാഗ്രതയെന്ന് പൊലീസ്.

മൂന്ന് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ കൈക്കലാക്കിയ ശേഷം നീതു അടുത്തുള്ള ഹോട്ടലില്‍ എത്തിയ ശേഷം റിസപ്ഷനിലേക്ക് വിളിച്ച് കൊച്ചിയിലെ അമൃത ആശുപത്രിയിലേക്ക് പോകാന്‍ ഒരു ടാക്സി വേണമെന്ന് ആവശ്യപ്പെട്ടു. നീതുവിന്റെ നിര്‍ദേശ പ്രകാരം ഹോട്ടല്‍ ജീവനക്കാര്‍ അടുത്തുള്ള ടാക്സി സ്റ്റാന്‍ഡില്‍ നിന്നും അലക്സ് എന്നയാളുടെ ടാക്സി വിളിച്ചു വരുത്തി. അമൃതയിലേക്കാണ് യാത്രയെന്നും ഒരുനവജാത ശിശുവിനെ കൊണ്ടു പോകാനാണെന്നും ഹോട്ടല്‍ ജീവനക്കാര്‍ അറിയിച്ചപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും ഒരു നവജാത ശിശുവിനെ കാണാതായ വിവരം അലക്സ് ഹോട്ടല്‍ ജീവനക്കാരെ അറിയിച്ചു.

തുടര്‍ന്ന് അലക്സ് ഹോട്ടല്‍ മാനേജറേയും മാനേജര്‍ പോലീസിനേയും വിവരം അറിയിക്കുകയായിരുന്നു. വിവരം ലഭിച്ചയുടന്‍ ഹോട്ടലില്‍ എത്തിയ പോലീസ് സംഘം കുഞ്ഞിനെ കണ്ടെത്തി യുവതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തുടര്‍ന്ന് ഗാന്ധിനഗര്‍ പോലീസ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് അമ്മയ്ക്ക് കൈമാറി. കളമശ്ശേരി സ്വദേശിനിയായ നീതു (23 വയസ്സ്) വിനെ പൊലീസ്

അറസ്റ്റ് ചെയ്തു.ഇവരെ കോട്ടയം എസ്പി ഡി ശില്‍പയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചോദ്യം ചെയ്യുകയാണ്.ഇന്ന് കൂടുതല്‍ വിവരങ്ങള്‍ എസ്പി മാധ്യമങ്ങളോട് അറിയിക്കും.

ഇടുക്കി മുണ്ടക്കയം സ്വദേശിനിയുടെ മൂന്ന് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് ജീവനക്കാരിയുടെ വേഷം ധരിച്ചെത്തിയ നീതു ഇന്നലെ മെഡിക്കല്‍ കോളേജില്‍ നിന്നും അതി വിദഗ്ധമായി തട്ടിക്കൊണ്ടു പോയത്. എന്നാല്‍ മണിക്കൂറുകള്‍ക്കകം കുഞ്ഞിനെ സമീപത്തെ ഹോട്ടലില്‍ നിന്നും കണ്ടെത്തുകയായിരുന്നു.

കുഞ്ഞിനെ തട്ടിയെടുത്തത് ബ്ലാക്ക് മെയില്‍ ചെയ്യാനെന്ന് പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിനെ ഇബ്രാഹിം ബാദുഷയെ് ഭീഷണിപ്പെടുത്താന്‍ നീതു പദ്ധതിയിട്ടു. കാമുകനായ ഇബ്രാഹിം ബാദുഷയെ ഭീഷണിപ്പെടുത്തതാണ് ആയിരുന്നു നീതുവിന്റെ ശ്രമം. ഇബ്രഹാമിന് നീതു നല്‍കിയ സ്വര്‍ണവും 30 ലക്ഷം രൂപയും തിരികെ വാങ്ങാനായിരുന്നു ലക്ഷ്യം.

ഇബ്രാഹിം വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചു എന്നാണ് നീതു പറയുന്നത്. ബാദുഷയെ ഭീഷണിപ്പെടുത്തുകയായിരുന്നു നീതുവിന്റെ ലക്ഷ്യം. അതിനു വേണ്ടി പല തവണ ആശുപത്രിയില്‍ എത്തി. ആശുപത്രി ജീവനക്കാരില്‍ നിന്നും നീതുവിന് സഹായം ലഭിച്ചിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്

ആര്‍ക്കും ഒരു സംശയത്തിനും ഇട നല്‍കാതെയാണ് പെറ്റമ്മയുടെ കയ്യില്‍ നിന്നും നീതു കുഞ്ഞിനെ തട്ടിയെടുത്തത്. എന്നാല്‍, എല്ലാം കൃത്യമായി പ്ലാന്‍ ചെയ്ത നീതുവിനും താന്‍ പോലും അറിയാതെ സംഭവിച്ച ചെറിയ പിഴവാണ് കുഞ്ഞിന്റെ അമ്മക്ക് സംശയം തോന്നാന്‍ കാരണമായത്. വണ്ടിപ്പെരിയാര്‍ സ്വദേശിനി അശ്വതിയുടെ രണ്ട് ദിവസം മാത്രം മകളെ കുട്ടികളുടെ ഐസിയുവിലേക്ക് (എന്‍ഐസിയു) മാറ്റണം എന്ന് പറഞ്ഞാണ് നീതു വാങ്ങിക്കൊണ്ട് പോയത്. എന്നാല്‍, എന്‍ഐസിയുവിന്റെ ഭാഗത്തേക്കല്ല നഴ്‌സ് വേഷധാരിയായ യുവതി പോയതെന്ന് കണ്ടതോടെയാണ് അശ്വതി വിവരം അധികൃതരെ അറിയിച്ചത്.

ഇന്നലെ ഉച്ചകഴിഞ്ഞാണ് വെള്ളക്കോട്ടിട്ട നീതു നഴ്‌സ് എന്ന വ്യാജേന അശ്വതിയുടെ അടുത്ത് വരുന്നത്. അതിന് ശേഷം കുഞ്ഞിന്റെ കേസ് ഷീറ്റ് പരിശോധിച്ചു. പിന്നീട് കുഞ്ഞിനെ പരിശോധിച്ചു. കുഞ്ഞിന് മഞ്ഞനിറം കൂടുതലാണെന്നും കുഞ്ഞുകള്‍ക്കുള്ള ഐസിയുവിലേക്ക് മാറ്റണമെന്നും അശ്വതിയോട് പറഞ്ഞു. കുഞ്ഞിന് ഇപ്പോള്‍ തന്നെ വയറുനിറച്ച് പാല്‍ കൊടുക്കാനും നീതു നിര്‍ദ്ദേശിച്ചു. ഒന്നോ രണ്ടോ മണിക്കൂര്‍ ഐസിയുവില്‍ വെച്ചിട്ട് തിരികെ കൊണ്ടുവരാം എന്ന് പറഞ്ഞാണ് നീതു കുഞ്ഞിനെ കൊണ്ടുപോയത്. എന്നാല്‍, ഐസിയു ഭാഗത്തേക്ക് പോകാതെ കുഞ്ഞുമായി പടിയിറങ്ങി താഴേക്ക് പോയതോടെ അശ്വതിക്ക് സംശയം തോന്നുകയും മറ്റ് നഴ്‌സുമാരോടും സെക്യൂരിറ്റി ജീവനക്കാരോടും വിവരം പറയുകയുമായിരുന്നു.

ആര്‍ക്കും സംശയം തോന്നാത്ത നിലയിലായിരുന്നു നീതു എത്തിയത് എന്നാണ് കോട്ടയം മെഡിക്കല്‍ കോളജിലെ ഡിഎംഒ രഞ്ജന്‍ പറയുന്നത്. നഴ്‌സുമാരുടെ വസ്ത്രം ധരിച്ച്, മെഡിക്കല്‍ സയന്‍സിലെ വാക്കുകള്‍ ഉപയോഗിച്ച് സംസാരിക്കുന്ന യുവതി കുഞ്ഞിന്റെ കേസ് ഷീറ്റും പരിശോധിച്ചിരുന്നു. എന്നാല്‍, പെറ്റമ്മയെ വഞ്ചിക്കാനുള്ള ശ്രമം പാളിപ്പോയതോടെ യുവതി പിടിയിലായി. ഇതിനുമുന്‍പും പ്രതി തട്ടിപ്പിന് ശ്രമിച്ചിരുന്നതായി സംശയമെന്ന് ആര്‍എംഒ വ്യക്തമാക്കി. ഗാന്ധിനഗര്‍ പൊലീസ് കുഞ്ഞിനെ അമ്മയ്ക്ക് കൈമാറി.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →