LOADING

Type to search

വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി മാന്‍ കാന്‍കോര്‍ സഹായങ്ങള്‍ വിതരണം ചെയ്തു

Latest News Local News News

കൊച്ചി>>>>സാമ്പത്തികശേഷിയില്ലാത്ത കുട്ടികളുടെ ഡിജിറ്റല്‍ വിദ്യാഭ്യാസ ശാക്തീകരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി പ്രമുഖ സുഗന്ധവ്യഞ്ജന കയറ്റുമതി കമ്പനിയായ മാന്‍ കാന്‍കോര്‍ സഹായങ്ങള്‍ വിതരണം ചെയ്തു.

ചെങ്ങമനാട് സര്‍ക്കാര്‍ എല്‍പി സ്‌കൂളിലേക്ക് 10 ടാബുകള്‍ കമ്പനി സി.ഇ.ഒയും ഡയറക്ടറുമായ ജീമോന്‍ കോര സ്‌കൂള്‍ പ്രധാനാധ്യാപികയ്ക്ക് കൈമാറി. അങ്കമാലി നിയോജകമണ്ഡലത്തിലെ 15 സ്‌കൂളുകള്‍ക്കുള്ള 50 ടാബുകള്‍ റോജി എം. ജോണ്‍ എംഎല്‍എ ഏറ്റുവാങ്ങി.

നെടുംബാശ്ശേരി ഗ്രാമ പഞ്ചായത്തിലെ വിദ്യാര്‍ഥികള്‍ക്കുള്ള 54 ടാബുകള്‍ പഞ്ചായത്ത് പ്രസിഡന്റ് പി.വി. കുഞ്ഞ് ഏറ്റുവാങ്ങി.

Tags:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.