വെഞ്ഞാറമൂട്ടില്‍ മക്കള്‍ക്ക് വിഷം നല്‍കി അമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂത്ത മകള്‍ മരിച്ചു

-

തിരുവനന്തപുരം>>വെഞ്ഞാറമൂട്ടില്‍ മക്കള്‍ക്ക് വിഷം നല്‍കി അമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂത്ത മകള്‍ മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ജ്യോതികയാണ് മരിച്ചത്. ഒന്‍പത് വയസായിരുന്നു. വെഞ്ഞാറമൂട് കുന്നുമുകള്‍ തടത്തരികത്ത് വീട്ടില്‍ ശ്രീജയാണ് മക്കള്‍ക്ക് വിഷം നല്‍കി ആത്മഹത്യ ചെയ്തത്.

ഇന്നലെ വൈകുന്നേരം ജോലി കഴിഞ്ഞെത്തിയ ശ്രീജ ശീതളപാനിയത്തില്‍ കുട്ടികള്‍ക്ക് വിഷം കലര്‍ത്തി നല്‍കുകയായിരുന്നു. ഇന്നലെ വൈകുന്നേരം അവശയായി കണ്ടെത്തിയ ശ്രീജയെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു. ചികിത്സിച്ച ഡോക്ടറോടാണ് കുട്ടികള്‍ക്കും വിഷം നല്‍കിയ കാര്യം ശ്രീജ പറയുന്നത്. ഉടന്‍ ശ്രീജയെയും കുട്ടികളെയും മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇന്നലെ രാവിലെയാണ് ശ്രീജ മരിച്ചത്. കുടുബ പ്രശ്‌നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്ന് വെഞ്ഞാറമൂട് പൊലീസ് പറഞ്ഞു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →