നിരോധിത മയക്കു മരുന്നുമായി വെങ്ങോല സ്വദേശി പിടിയില്‍

-

വെങ്ങോല>>നിരോധിത രാസ മയക്കു മരുന്നുമായി യുവാവ് പിടിയില്‍. വെങ്ങോല അല്ലപ്ര തോട്ടപ്പാടം കവല ഭാഗത്ത് ഒലിപ്പറമ്പില്‍ വീട്ടില്‍ റോഹന്‍ ഡിസില്‍വ (25) യെയാണ് പെരുമ്പാവൂര്‍ പോലീസ് പിടികൂടിയത്. ഇന്ന് പുലര്‍ച്ചെ സംശയകരമായ സാഹചര്യത്തില്‍ പെരുമ്പാവൂര്‍ എം സി റോഡ് ജംഗ്ഷനു സമീപം നില്‍ക്കുന്നതുകണ്ട ഇയാളെ തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോഴാണ് രാസ മയക്കുമരുന്നായ 40 ഗ്രാം എം ഡി എം എ പിടികൂടിയത്.

പെരുമ്പാവൂര്‍ ഇന്‍സ്‌പെക്ടര്‍ ആര്‍.രഞ്ജിത്ത്, സബ്ബ് ഇന്‍സ്‌പെക്ടര്‍മാരായ റിന്‍സ് എം തോമസ്, ജോസ്സി എം ജോണ്‍സണ്‍, എസ്.സി.പി.ഒ മാരായ ബാബു കുര്യാക്കോസ്, പി.എ.ഷിബു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →