
കോതമംഗലം>>>തൃക്കാരിയൂര്‍, തടത്തിക്കവല ജംഗ്ഷനില്‍ മുല്ലേക്കടവിലേക്ക് തിരിയുന്ന ഭാഗത്തെ ചപ്പാത്തില്‍ പ്രദേശവാസികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാവും വിധം വെള്ളക്കെട്ട് . വെള്ളം ഒഴുകി പോകേണ്ട ഓടയില്‍ രാത്രി സമയത്ത് കടകളില്‍ നിന്നും, മറ്റുമുള്ള വെയ്സ്റ്റുകള്, കുപ്പികള്‍, മറ്റ് ചപ്പു ചവറുകള്‍ എന്നിവയെല്ലാം കൊണ്ടിടുന്നതു മൂലം അവിടെ ചെളി അടിഞ്ഞു കൂടി വെള്ളം ഒഴുകി പോകാതെ ആയതോടെയാണ് മാലിന്യം നിറഞ്ഞ വെള്ളക്കെട്ട് ആയത്.
ദിവസങ്ങളോളം വെള്ളക്കെട്ട് രൂപപെട്ട് കിടന്നതോടെ റോഡിലൂടെ വാഹനങ്ങള്‍ക്കും, കാല്‍നട യാത്രക്കാര്‍ക്കും പോകാന്‍ സാധിക്കാത്ത സ്ഥിതിയായി. വിഷയം ശ്രദ്ധയില്‍ വന്നതോടെ വാര്‍ഡ് മെമ്പര്‍ സനല്‍ പുത്തന്‍പുരയ്ക്കലിന്റെ നേതൃത്വത്തില്‍ ഒരു കൂട്ടം സേവാഭാരതി പ്രവര്‍ത്തകരും ചേര്‍ന്ന് മലിനജലം കെട്ടിക്കിടക്കുന്ന ഓടയിലെ സ്ലാബ് പൊക്കി മാറ്റി, യാതൊരു മടിയും കൂടാതെ ഓടയിലിലേക്കിറങ്ങി, അവിടെ അടിഞ്ഞുകൂടിയ ചെളിയും മാലിന്യങ്ങളും കോരി മാറ്റുകയും, ചാലുകള്‍ കീറി വെള്ളക്കെട്ട് ഒഴിവാക്കുകയും ചെയ്തു.
ഒരു പ്രദേശത്തെ ആകെ ബുദ്ധിമുട്ടിക്കുന്ന തരത്തില്‍ ആരും ഈ ഓടകളിലേക്ക് ഇനി മാലിന്യങ്ങള്‍ കൊണ്ടു വന്നിടരുതെന്നും, വെള്ളക്കെട്ട് ഉണ്ടാവുന്ന വിധത്തിലുള്ള പ്രവൃത്തികള്‍ അനുവദിക്കരുതെന്നും, ഇക്കാര്യത്തില്‍ പ്രദേശവാസികളുടെ ആത്മാര്‍ത്ഥ സഹകരണം ഉണ്ടാവണമെന്നും മെമ്പര്‍ പറഞ്ഞു.

Follow us on