LOADING

Type to search

സാധനങ്ങള്‍ വാങ്ങാനെന്ന വ്യാജേന കടയിലെത്തി കടയുടമയായ വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്നയാള്‍ അറസ്റ്റില്‍

Latest News Local News News

പെരുമ്പാവൂര്‍>>>സാധനങ്ങള്‍ വാങ്ങാനെന്ന വ്യാജേന കടയിലെത്തി കടയുടമയായ വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്നയാളെ അറസ്റ്റ് ചെയ്തു. മാറംപിള്ളി പള്ളിപ്രം കാട്ടിലം തുരുത്തില്‍ വീട്ടില്‍(ഇപ്പോള്‍ മലയിടംതുരുത്തില്‍ വാടകയ്ക്ക് താമസം ) അജ്മല്‍ നഹാസ് (22)നെയാണ് പെരുമ്പാവൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം വൈകിട്ട് ചേലമാറ്റത്തുള്ള കടയിലെത്തിയ ഇയാള്‍ സിഗരറ്റ് ആവശ്യപ്പെട്ടു. അത് എടുക്കാന്‍ തിരിയുന്നതിനിടയില്‍ കടയുടമയുടെ കഴുത്തില്‍ നിന്ന് മാല പൊട്ടിച്ച് ബൈക്കില്‍ കടന്നുകളയുകയായിരുന്നു. ഇയാള്‍ക്കെതിരെ വിവിധ സ്റ്റേഷനുകളില്‍ കേസുകളുണ്ട്.

മോഷ്ടിക്കുന്ന സ്ഥലം നേരത്തെ കണ്ടു വച്ച് മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. ബൈക്കിന്റെ നമ്പര്‍ പ്ലേറ്റ് ഇടയ്ക്ക് മാറ്റിക്കൊണ്ടുമിരിക്കും. അജ്മല്‍ നഹാസിനെതിരെ കാപ്പ ചുമത്തുന്നതുള്‍പടെയുള്ള നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലിസ് മേധാവി കെ. കാര്‍ത്തിക് പറഞ്ഞു.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.