
തിരുവനന്തപുരം>>> നാളെ മുതല്‍ പെരുനാള്‍ വരെയുളള ദിവസങ്ങളില്‍ സര്‍ക്കാര്‍ അനുമതിയില്ലെങ്കിലും കടകള്‍ തുറക്കാനുളള തീരുമാനത്തില്‍ നിന്നും വ്യാപാരികള്‍ പിന്മാറി.
വെളളിയാഴ്ച മുഖ്യമന്ത്രിയുമായി തലസ്ഥാനത്ത് ചര്‍ച്ച നടത്തുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അദ്ധ്യക്ഷന്‍ ടി.നസിറുദ്ദീന്‍ അറിയിച്ചു. വ്യാപാരികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.
