LOADING

Type to search

വര്‍ക്കല തീപ്പിടിത്തം: തീരാവേദനയില്‍ നാട്; തീപ്പിടിത്തം പുനരാവിഷ്‌ക്കരിച്ച് അന്വേഷണ സംഘം

Viral

തിരുവനന്തപുരം>> വര്‍ക്കലയില്‍ വീടിന് തീപിടിച്ചഅഞ്ച് പേര് മരിച്ച സംഭവത്തില്‍ അന്വേഷണം തുടരുന്നു. അന്വേഷണ സംഘം തീപ്പിടിത്തം പുനരാവിഷ്‌ക്കരിച്ചു. പൊലീസും ഇലക്ട്രിക്കല്‍ ഇന്‍ പെക്ടറേറ്റ് ഉദ്യോഗസ്ഥരും ഫൊറന്‍സിക്കും ചേര്‍ന്നാണ് ഇന്നലെ രാത്രി തീപ്പിടിത്തം പുനരാവിഷ്‌കരിച്ചത്. സിസിടിവി ദൃശ്യങ്ങളില്‍ തീ പടരുന്നത് കാണുന്ന ദൃശ്യങ്ങളാണ് പുനരാവിഷ്‌ക്കരിച്ചത്. സിസിടിവിയില്‍ കാണുന്നത് തീ പിടുത്തതിന്റെ പ്രതിഫലനമെന്ന് വിദഗ്ധ സംഘം പറയുന്നു.തീ പടര്‍ന്നത് കാര്‍ പോര്‍ച്ചില്‍ നിന്നോ വീട്ടിനുള്ളില്‍ നിന്നോ ആകാമെന്നാണ് നിഗമനം. തീ പൊരിയുണ്ടാവുകയും പടരുകയും ചെയ്യുന്നതായി സിസിടിവിയില്‍ കാണുന്നത് വെട്ടം മതിലില്‍ പതിച്ചതിന്റെ പ്രതിഫലനമാണെന്ന് പൊലീസ് പറയുന്നു. തീ പടര്‍ന്നതിന്റെ ഉറവിടം കണ്ടെത്താന്‍ ഫൊറന്‍സിക് ഫലമെത്തണം.ഹാര്‍ഡ് ഡിസ്‌ക്ക് കത്തി നശിച്ചതിനാല്‍ ദൃശ്യങ്ങള്‍ വീണ്ടെടുക്കാനായില്ല. കത്തിയ ഹാര്‍ഡ് ഡിസ്‌ക്കിലെ ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ സി ഡാക്കിന്റെ സഹായം തേടുമെന്നും പൊലീസ് അറിയിച്ചു. മരിച്ചവരുടെ ഫോണുകളില്‍ നിന്നും സിസിടിവി ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല.തീപിടുത്തത്തില്‍ വീട്ടുടമസ്ഥന്‍ പ്രതാപന്റെ ഭാര്യ ഷേര്‍ളി, മരുമകള്‍ അഭിരാമി, മകന്‍ അഖിന്‍, എട്ട് മാസം പ്രായമായ കൊച്ചുമകന്‍ എന്നിവരാണ് മരിച്ചത്. വര്‍ക്കലയില്‍ വീട്ടിലേക്ക് തീപടര്‍ന്നത് കാര്‍പോര്‍ച്ചിലെ സ്വിച്ച് ബോര്‍ഡില്‍ നിന്നാണെന്നുള്ള വിവരങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.സ്വിച്ച് ബോര്‍ഡിലുണ്ടായ തീപ്പൊരി പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കിലേക്ക് വീണതോടെ വാഹനം പൊട്ടിത്തെറിക്കുകയായിരുന്നു. നിര്‍ണ്ണായക സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. തീപ്പൊരി ഉണ്ടായി അഞ്ച് മിനിട്ടിന് ശേഷമാണ് പൊട്ടിത്തെറി ഉണ്ടായത്.തുടര്‍ന്ന് അതിശക്തമായി തീ വീടിനകത്തേക്ക് കയറുകയായിരുന്നു. തീപ്പിടിത്തത്തില്‍ അട്ടിമറി സാധ്യതയില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പുക ശ്വസിച്ചതാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.ഇന്നലെ രാവിലെ ഇലട്രിക് പരിശോധനാ വിഭാഗം ഉദ്യോഗസ്ഥ സംഘം തീപ്പിടത്തമുണ്ടായ വര്‍ക്കല അയന്തിയിലെ രാഹുല്‍ നിവാസിലെത്തി മീറ്റര്‍ ബോക്‌സും വയറിംഗും വിശദമായി പരിശോധിച്ചിരുന്നു. സര്‍ക്യൂട്ട് ബ്രേക്കറിന് കാര്യമായി നാശം സംഭവിച്ചിട്ടുണ്ട്. ഫോറന്‍സിക് പരിശോധ ഫലവും വീട്ടിനുള്ളിലെ നശിച്ച സിസിടിവി ദൃശ്യങ്ങളും അന്വേഷണത്തില്‍ നിര്‍ണ്ണായകമാണ്.രണ്ട് ദിവസത്തില്‍ ഇക്കാര്യങ്ങള്‍ ലഭിക്കുമെന്ന് തിരുവനന്തപുരം റേഞ്ച് ഡിഐജി ആര്‍ നിശാന്തിനി  പറഞ്ഞു. തീപ്പിടുത്തത്തില്‍ ഗുരുതരമായി പരിക്കേറ്റ നിഹുലിന്റെ ആരോഗ്യ നില മെച്ചപ്പെടുന്നതായി ബന്ധുക്കള്‍ അറിയിച്ചു.തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ഇദ്ദേഹത്തിന്റെ മൊഴിയും നിര്‍ണ്ണായകമാകും. അപ്രതീക്ഷിതമായി ഉണ്ടായ ദുരന്തത്തിന്റെ ഞെട്ടലിലാണ് ഒരു നാട് മുഴുവനും. തീപ്പിടിത്തമുണ്ടായ വീടിന് ചുറ്റമുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചിട്ടുണ്ട്.അസ്വഭാവികമായി ആരും ഈ പ്രദേശത്ത് എത്തിയിട്ടില്ലെന്നാണ് നിഗമനം. രാത്രി ഒന്നരക്ക് തീപ്പിടിത്തമുണ്ടാകുന്നത് കണ്ടെത്തിയ നാട്ടുകാര്‍ക്ക് വീട്ടിനുള്ളിലേക്ക് കയറാന്‍ കഴിഞ്ഞില്ല. വീടിന്റെ ഗേറ്റ് അകത്തുനിന്നും പൂട്ടിയിരുന്നു. വലിയൊരു വളര്‍ത്തു നായെയും അഴിച്ചുവിട്ടിരുന്നു. അതിനാല്‍ പെട്ടെന്ന് നാട്ടുകാര്‍ക്ക് വീട്ടിനുള്ളിലേക്ക് പ്രവേശിക്കാന്‍ കഴിഞ്ഞില്ല. നാട്ടുകാര്‍ ബഹളുമുണ്ടാക്കിയിട്ടും വീട്ടിലുള്ളവര്‍ ഉണരാത്തതിനാല്‍ നിഹുലിനെ അയല്‍വാസി ഫോണില്‍ വിളിച്ചുണര്‍ത്തുകയായിരുന്നു.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.