പുതു തലമുറയ്ക്ക് ആവേശമായി സൊസൈറ്റി വര്‍ഗീസേട്ടന്‍…

പെരുമ്പാവൂര്‍>> കോണ്‍ഗ്രസ് അശമന്നൂര്‍ മണ്ഡലം കമ്മിറ്റി നടത്തിയ ജന ജാഗരണ്‍ അഭിയാന്‍ പദയാത്രയില്‍ പുതുതലമുറയ്ക്ക് ആവേശം വിതറിക്കൊണ്ട് സൊസൈറ്റി വര്‍ഗീസേട്ടന്‍ എന്നറിയപ്പെടുന്ന മേയ്ക്കമാലില്‍ വര്‍ഗീസ് മുദ്രാവാക്യം വിളിച്ചു കൊടുത്തത് പ്രവര്‍ത്തകര്‍ക്ക് ആവേശമായി. രണ്ട് കണ്ണിനും കാഴ്ച നഷ്ടപ്പെട്ട വര്‍ഗീസ് ഓടക്കാലിയില്‍ നടക്കുന്ന കോണ്‍ഗ്രസിന്റെ എല്ലാ പരിപാടികളിലും മുന്‍ നിരയിലുണ്ടാകും. ശനിയാഴ്ച നടന്ന പദയാത്ര ഉദ്ഘാടന വേദിയില്‍ ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ചു നല്‍കിയ വര്‍ഗീസേട്ടനെ ബെന്നി ബഹനാന്‍ എംപി ഷാള്‍ അണിയിച്ച് അഭിനന്ദിച്ചു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →