വാരപ്പെട്ടി ബാങ്കിന്റെ ഉല്‍പന്ന കയറ്റുമതിക്ക് തുടക്കം

കവളങാട്>> വാരപ്പെട്ടി സര്‍വീസ് സഹകരണ ബാങ്കിന്റെ മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ കയറ്റുമതി കരാര്‍ കൈമാറ്റവും ഫ്ലാഗ് ഓഫും സഹകരണ വകുപ്പുമന്ത്രി വി എന്‍ വാസവന്‍ നിര്‍വഹിച്ചു. ടപ്പിയോക്ക വിത്ത് മസാല, ഉണങ്ങിയ ഏത്തപ്പഴം, വാരപ്പെട്ടി ബ്രാന്റ് വെളിച്ചെണ്ണ എന്നിവയാണ് ആസ്ത്രേലിയ, ന്യൂസിലാന്റ്, അമേരിക്ക, കുവൈറ്റ് എന്നീ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നത്.

സഹകരണ മേഖലയില്‍ പതിനായിരം പേര്‍ക്ക് പുതിയ തൊഴിലവസരം സൃഷ്ടിക്കുന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടതെങ്കിലും ഇതിനകം 21000 പേര്‍ക്ക് തൊഴില്‍ നല്‍കിക്കഴിഞ്ഞതായി മന്ത്രി പറഞ്ഞു. സഹകരണ സംഘങ്ങളുടെ സഹകരണത്തോടെ ഒരു ജില്ലയില്‍ ഒന്നില്‍ കൂടുതല്‍ പുതിയ വ്യവസായങ്ങള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

വാരപ്പെട്ടി സര്‍വീസ് സഹകരണ ബാങ്ക് കേരളത്തിന് തന്നെ മാതൃകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ ആന്റണി ജോണ്‍ എംഎല്‍എ അധ്യക്ഷനായി. ബാങ്ക് പ്രസിഡന്റ് എം ജി രാമകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. സെക്രട്ടറി ടി ആര്‍ സുനില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരന്‍ നായര്‍, ജില്ലാ പഞ്ചായത്തംഗം റാണിക്കുട്ടി ജോര്‍ജ്, ബ്ലോക്ക് പഞ്ചായത്തംഗം ഡയാന നോബി, കോക്കനട്ട് ഡവലപ്മെന്റ് ബോര്‍ഡംഗം കെ എസ് സെബാസ്റ്റിയന്‍, സഹകരണ ജോയിന്റ് രജിസ്ട്രാര്‍ സജീവ് കര്‍ത്ത, സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കെ കെ ശിവന്‍, സിപിഐഎം ഏരിയാ സെക്രട്ടറി ഷാജി മുഹമ്മദ്, മുഹമ്മദ് ഷെരീഫ്, കെ സി അയ്യപ്പന്‍, എം കെ മനോജ് കുമാര്‍, കെ കെ സജീവ്, എം പി വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →