LOADING

Type to search

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര; വനിത ദിനത്തില്‍ ഉഗ്രന്‍ ഓഫറുമായി കൊച്ചി മെട്രോ

Kerala

കൊച്ചി>>വനിതാ ദിനത്തില്‍ സ്ത്രീകള്‍ക്ക് മാത്രമായി ഉഗ്രന്‍ വാഗ്ദാനവുമായി കൊച്ചി മെട്രോ. വനിതാ ദിനത്തില്‍ ഫ്രീ മെട്രോ സര്‍വീസെന്ന ഓഫറാണ് കൊച്ചി മെട്രോ മുന്നോട്ടുവെച്ചിരിക്കുന്നത്. മാര്‍ച്ച് എട്ടിനാണ് അന്താരാഷ്ട്ര വനിതാ ദിനം. അതുകൊണ്ടുതന്നെ വനിതാ ദിനമായ നാളെ കൊച്ചി മെട്രോയില്‍ സ്ത്രീകള്‍ക്ക് യാത്ര സൌജന്യമായിരിക്കും എന്ന് ചുരുക്കം. പരിധിയില്ലാതെ ഏതു സ്റ്റേഷനിലേക്കും യഥേഷ്ടം സൗജന്യമായി യാത്ര ചെയ്യാമെന്നാണ് മെട്രോ അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

അതേസമയം അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കോഴിക്കോടുവെച്ച് വനിതാ പാര്‍ലമെന്റ് സംഘടിപ്പിച്ചു. ദേശീയ വനിതാ കമ്മീഷനും കേരള വനിത കമ്മീഷനും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. വിവിധ മേഖലകളില്‍ നിന്നായി 500 ലധികം വനിതകള്‍ വനിതകള്‍ പരിപാടിയില്‍ പങ്കെടുത്തു. രാഷ്ട്രീയം, വിദ്യാഭ്യാസം, നിയമ പരിപാലനം, സാഹിത്യം, സിനിമ, കല, തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട് സമഗ്ര ചര്‍ച്ചയാണ് വനിതാ പാര്‍ലമെന്റില്‍ നടന്നത്.

കോഴിക്കോട് ടാഗോര്‍ ഹാളില്‍ നടന്ന പരിപാടിയില്‍ അതത് മേഖലയിലെ വിദഗ്ധര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പരിപാടി ഉദ്ഘാടനം ചെയ്തു.

 

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.