
പിണ്ടിമനകൃഷിഭവന്റെ നേതൃത്യത്തില്‍ മാര്‍ച്ച് 8 വനിതാദിനത്തോടനുബന്ധിച്ച് വനിതാ കര്‍ഷക സംഗമവും മുതിര്‍ന്ന വനിതാ കര്‍ഷകരെ ആദരിക്കുകയും ചെയ്തു. കൃഷിഭവന് ഹാളില്‍ വച്ച് നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി.സാജു പഞ്ചായത്തിലെ മുതിര്‍ന്ന വനിതാ കര്‍ഷകരെ ആദരിച്ചുകൊണ്ട് വനിതാ കര്‍ഷക സംഗമം ഉത്ഘാടനം ചെയ്തു. വികസന കാര്യ സ്ഥിരം സമിതി ചെയര്മാന് സിബി പോള്‍ അദ്ധ്യക്ഷത വഹിച്ച ദിനാചരണത്തില്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ വി.പി.സിന്ധു വനിതാദിന സന്ദേശം നല്കി. മുതിര്‍ന്ന വനിതാ കര്‍ഷകരായ സാറാമ്മ വര്‍ഗ്ഗീസ് കൊറ്റനക്കോട്ടില്, കുമാരി രാജപ്പന് മറിയേലില്, സാറാക്കുട്ടി ജോര്‍ജ് വടയത്ത്,അമ്മിണി പരമേശ്വരന് നെല്ലാട്ടുകുന്നേല്, പാറുക്കുട്ടി അയ്യപ്പന് പുളിങ്കണ്ണിയില്, അമ്മിണി പാപ്പു ചാത്തന്‍ചിറയില്‍ എന്നിവരെ ആദരിച്ചു. കര്‍ഷക സംഗമത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ജീവനി പദ്ധതി പ്രകാരമുളള വിവിധയിനം പച്ചക്കറിതൈകളും വിതരണം ചെയ്തു. സ്ഥിരം സമിതി ചെയര്‍പെഴ്സണ്‍ മേരി മീറ്റര്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എസ്.എം.അലിയാര്, ലതാ ഷാജി, സിജി ആന്റണി, റ്റി.കെ കുമാരി, ലാലി ജോയി, കെ.കെ.അരുണ്‍, മോളി, രാധാമോഹനന്‍ എന്നിവര്‍ സംസാരിച്ചു. കൃഷി ഓഫീസര്‍ ഇ.എ.അനീഫ സ്വാഗതവും കൃഷി അസിസ്റ്റന്റ് വി.കെ.ജിന്‍സ് നന്ദിയും പറഞ്ഞു.
പിണ്ടിമന കൃഷിഭവന്റെ നേതൃത്വത്തില്‍ നടത്തിയ വനിതാദിനാചരണവും മുതിര്‍ന്ന വനിതാ കര്‍ഷകരെ ആദരിക്കലും പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി.സാജു ഉത്ഘാടനം ചെയ്യുന്നു.