പ്രകോപനപരമായ മുദ്രാവാക്യം ;വത്സന്‍ തില്ലങ്കേരിക്കെതിരെ കേസ്

-

കണ്ണൂര്‍>> പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയ സംഭവത്തില്‍ ഹിന്ദു ഐക്യവേദി നേതാവ് വത്സന്‍ തില്ലങ്കേരിക്കും ഇരുന്നൂറോളം പ്രവര്‍ത്തകര്‍ക്കുമെതിരെ കേസ്.

ഹിന്ദു ഐക്യവേദിയുടെ പ്രകടനത്തിനിടെയാണ് പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയത്. പ്രകോപനപരമായ മുദ്രാവാക്യം മുഴക്കല്‍, കലാപത്തിന് ആഹ്വാനം ചെയ്യല്‍, മാര്‍ഗതടസം തുടങ്ങീ വകുപ്പുകള്‍ പ്രകാരമാണ് വത്സന്‍ തില്ലങ്കേരിക്കും മറ്റ് പ്രവര്‍ത്തകര്‍ക്കുമെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.

പ്രകടനം നടത്തും എന്ന് മാത്രമാണ് പോലീസിനെ അറിയിച്ചതെന്നം, പ്രകടനത്തിനൊടുവില്‍ നടത്തിയ പ്രസംഗത്തെ കുറിച്ച് യാതൊരു സൂചനയും നല്‍കിയിരുന്നില്ലെന്നും പോലീസ് പറയുന്നു. ഇതിന്റെ കൂടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്. ഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന് ശക്തമായ താക്കീത് നല്‍കിക്കൊണ്ടായിരുന്നു ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തിയത്. ആര്‍.എസ്.എസിനെ വെല്ലുവിളിക്കാനും നേതാക്കളെ ആക്രമിക്കാനുമാണ് ഉദ്ദേശ്യമെങ്കില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ വെല്ലുവിളി ആര്‍.എസ്.എസ് സ്വീകരിക്കുകയാണെന്ന് എന്നുമാണ് വത്സന്‍ തില്ലങ്കേരി പറഞ്ഞത്. ‘ഏതെങ്കിലും സമുദായത്തിന് എതിരായിട്ടുളള നീക്കമല്ല ഈ പ്രകടനം. ജനാധിപത്യപരമായ പ്രകടനമാണ് നടത്തുന്നത്. മുസ്ലീം സമുദായം ഇതുവരെ ആര്‍എസ്എസിനോട് പോരിന് വന്നിട്ടില്ല, ഞങ്ങളോട് പോരിന് വന്നത് പോപ്പുലര്‍ ഫ്രണ്ടാണ്. മുസ്ലീം സമുദായം ശക്തമായ വിമര്‍ശനം ആര്‍എസ്എസിനെതിരെ നടത്തുന്നുണ്ട്. പക്ഷെ ശാരീരികമായ ആക്രമണം ഇതുവരെ ഉണ്ടായിട്ടില്ല.’

‘കഴിഞ്ഞ 50 വര്‍ഷത്തിലധികമായി കേരളത്തില്‍ ആര്‍എസ്എസും മുസ്ലീം സംഘടനകളും പ്രവര്‍ത്തിക്കുന്നുണ്ട്. സാമുദായിക സംഘര്‍ഷം തകര്‍ക്കുന്ന ഒരു സമീപനവും ഇതുവരെ ഉണ്ടായിട്ടില്ല. എന്നാല്‍ ഈ അന്തരീക്ഷത്തിന് മാറ്റം വന്നത് പോപ്പുലര്‍ ഫ്രണ്ട് വന്നതോടെയാണ്. നേരത്തെ എന്‍ഡിഎഫ് ആയിരുന്നു വെല്ലുവിളി ഉയര്‍ത്തിയിരുന്നതെന്നും, എസ്ഡിപിഐയും ഇതേ ഗണത്തിലാണെന്നും’ വത്സന്‍ തില്ലങ്കേരി പറഞ്ഞു.

കണ്ണൂര്‍ ബാങ്ക് റോഡ് മുതല്‍ സ്റ്റേഡിയം കോര്‍ണര്‍ വരെയാണ് ഹിന്ദു ഐക്യവേദിയുടെ പ്രകടനം നടന്നത്. പ്രകടനം സമാപിക്കുമ്‌ബോള്‍ വത്സന്‍ തില്ലങ്കേരി നടത്തിയ പ്രസംഗമാണ് കേസിന് ആധാരം. ഇത്തരത്തില്‍ പ്രകോപനപരമായ പ്രസംഗം ഉണ്ടാകില്ലെന്നായിരുന്നു പ്രകടനത്തിന് മുന്‍പ് പോലീസിനെ അറിയിച്ചിരുന്നത്. ഈ ഉറപ്പ് ലംഘിച്ചതാണ് കേസെടുക്കാന്‍ പോലീസിനെ പ്രേരിപ്പിച്ചത്. പ്രകടനത്തിലുടനീളം പ്രകോപനപരമായ മുദ്രാവാക്യം വിളികളുമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇപ്പോള്‍ കേസ് എടുത്തിരിക്കുന്നത്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →