
പെരുമ്പാവൂര്‍ >>> വല്ലം ഇരിങ്ങോള്‍ റിങ് റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട യോഗം ആറിന് പെരുമ്പാവൂര്‍ മുന്‍സിപ്പല്‍ ഓഫീസില്‍ വെച്ച് പെരുമ്പാവൂര്‍ എം എല്‍ എ എല്‍ദോസ് കുന്നപ്പിള്ളിയുടെ അധ്യക്ഷതയില്‍ നടന്നു.
നിലവില്‍ ഇരിങ്ങോള്‍ ഭാഗത്തേക്കുള്ള ഇന്‍വെസ്റ്റി ഗെഷന്‍ നടപടികള്‍ സുഖമമാക്കുന്നതിനുള്ള ചര്‍ച്ചകള്‍ ആണ് നടന്നത്.ഇരിങ്ങോള്‍ കാവ് മുതല്‍ റോട്ടറി ക്ലബ് വരെയുള്ള ഭാഗത്തെ സര്‍വ്വേയും മണ്ണ് പരിശോധനയും ആണ് ബാക്കിയുള്ളത്.
തൊണ്ണൂറ് ശതമാനം ഇന്വസ്റ്റിഗഷന് നടപടികളും പൂര്‍ത്തിയായിട്ട് ഒരു മാസത്തിലേറേയായ സാഹചര്യത്തില്‍ ആണ് ബാക്കിയുള്ള ഇന്‍വെസ്റ്റിഗേഷന്‍ നടത്തുന്നതിനുള്ള സാഹചര്യം ഒരുക്കുന്നതിനു യോഗം ചേര്‍ന്നത്.
ഇന്‍വെസ്റ്റിഗഷന്‍ പ്രാരംഭ ഘട്ടം മാത്രമാണ് തുടര്‍ന്ന് ഒട്ടനവധി നടപടി ക്രമങ്ങളിലൂടെ മാത്രമേ ഇത് നടപ്പിലാക്കാന്‍ സാധിക്കു അതിനാല്‍ പ്രാരംഭ നടപടികള്‍ ആരംഭിക്കുന്നതിനുള്ള സഹകരണം എം എല്‍ എ പങ്കെടുത്ത എല്ലാവരോടും അഭ്യര്‍ത്ഥിച്ചു.
ആദ്യഘട്ട ചര്‍ച്ചകളില്‍ നാലുവരി പാതയാണ് ഉദ്ദേശിച്ചിരുന്നത് എങ്കിലും നിലവില്‍ നാലുവരി പാത എന്നുള്ളത് സ്ഥലമെറ്റെടുക്കുന്നതിലെ തടസ്സങ്ങള്‍ മൂലം പ്രയോഗികമല്ലാത്തതിനാല്‍ രണ്ട് വരി പാതയായി റോഡ് പണി പൂര്‍ത്തിയാക്കാന്‍ ആണ് യോഗം അഭിപ്രായ സമന്വയത്തില്‍ എത്തിയത്.
പെരുമ്പാവൂര്‍ ടൗണിലൂടെ പോകുന്ന റോഡിലെ ഗതാഗതകുരുക്ക് കുറക്കാനും ജനങ്ങളുടെ യാത്ര സൗകര്യങ്ങളും സമയവും മെച്ചപ്പെടുത്താനും ബൈപാസിനൊപ്പം ഈ റിങ് റോഡ് കൂടി വന്നാല്‍ സാധ്യമാകുന്നതാണ്.
വല്ലം ഇരിങ്ങോള്‍ റിങ്ങ് റോഡ് പൂര്‍ത്തിയായാല്‍ മാത്രമേ പെരുമ്പാവൂര്‍ ബൈപാസിന്റെ പ്രയോജനം പൂര്‍ണതോതില്‍ പെരുമ്പാവൂര്‍ നഗര വാസികള്‍ക്ക് ലഭ്യമാകുകയുള്ളു.
നഗര സഭ ചെയര്മാന് സക്കീര്‍ ഹുസൈന്, മുനിസിപ്പല്‍ വൈസ് ചെയര്‍ പേഴ്സണ്‍ മറ്റ് കൗണ്‍സിലര്‍മാര്‍ പെരുമ്പാവൂര്‍ അസിസ്റ്റന്റ് എക്സിക്യുറ്റിവ് ദേവകുമാര്‍, പെരുമ്പാവൂര്‍ എ ശാരിക, ഇരിങ്ങോള്‍ കാവ് സംരക്ഷണ സമിതി പ്രതിനിധികള്‍, നീലംകുളങ്ങര റെസിഡന്റ്സ് അസോസിയേഷന് പ്രതിനിധികള്‍ ഇരിങ്ങോള്‍ എന്‍ എസ് എസ് കരയോഗം പ്രതിനിധികള്‍
ഇരിങ്ങോള്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പി ടി എ പ്രതിനിധികള്‍ പൗരസമിതി അംഗങ്ങള്‍ എന്നിവരും പങ്കെടുത്തു.
പെരുമ്പാവൂരിന്റെ മാത്രമല്ല കേരളത്തിന്റെ തന്നെ പാരമ്പര്യ മൂല്യങ്ങള്‍ നിലനില്‍ക്കുന്ന പെരുമ്പാവൂര്‍ ഇരിങ്ങോള്‍ കാവ് സംരക്ഷിക്കപ്പെടേണ്ടതും ആവശ്യകതയാണ്. റിങ് റോഡ് പ്രാവര്‍ത്തികമാകുമ്പോള്‍ തന്നെ കാവിന്റെ സംരക്ഷണവും പ്രഥമ പരിഗണനയില്‍ ഉണ്ടെന്ന് പെരുമ്പാവൂര്‍ എം എല്‍ എ അറിയിച്ചു.

Follow us on