വള്ളക്കടവ് – പരീക്കണ്ണി പാലത്തിന്റെ അപ്രോച്ച് റോഡ് ഉദ്ഘാടനം ചെയ്തു

-

കോതമംഗലം>>പല്ലാരിമംഗലം,കവളങ്ങാട് പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന വള്ളക്കടവ് – പരീക്കണ്ണി പാലത്തിന്റെ അപ്രോച്ച് റോഡ് ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്നും 18 ലക്ഷം രൂപ ചെലവഴിച്ചാണ് അപ്രോച്ച് റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.പല്ലാരിമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് ഷൈജന്റ് ചാക്കോ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസാമോള്‍ ഇസ്മായില്‍,പല്ലാരിമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ്,പഞ്ചായത്ത് മെമ്പര്‍മാരായ സീനത്ത് മൈതീന്‍,സഫിയ സലിം,അബ്ദുള്‍ കരിം കെ എം,തോമാച്ചന്‍ ചാക്കോച്ചന്‍,എ എ രമണന്‍,റിയാസ് തുരുത്തേല്‍,നസിയ ഷമീര്‍,അബൂബക്കര്‍ മാങ്കുളം,മൈതീന്‍ കെ എം,കവളങ്ങാട് സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ ബി മുഹമ്മദ്,പല്ലാരിമംഗലം പഞ്ചായത്ത് സെക്രട്ടറി എം എം ഷംസുദ്ദീന്‍,സി പി ഐ എം പല്ലാരിമംഗലം ലോക്കല്‍ സെക്രട്ടറി എം എം ബക്കര്‍ എന്നിവര്‍ സംസാരിച്ചു.മേജര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ടി സന്ധ്യ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പി എം ആഷ സ്വാഗതവും അസിസ്റ്റന്റ് എഞ്ചിനീയര്‍ സാജു എം ചാണ്ടി കൃതജ്ഞതയും പറഞ്ഞു.പ്രദേശത്തെ ജനങ്ങളുടെ ഏറെ കാലമായിട്ടുള്ള ഒരു ആവശ്യമാണ് ഇപ്പോള്‍ പൂര്‍ത്തീകരിക്കപ്പെട്ടിട്ടുള്ളതെന്ന് എംഎല്‍എ പറഞ്ഞു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →