LOADING

Type to search

വലിയപാറ – തോണികണ്ടം റോഡിന് 15 ലക്ഷം രൂപ അനുവദിച്ചു : ആന്റണി ജോണ്‍ എംഎല്‍എ

Latest News Local News News

കോതമംഗലം>>>കോതമംഗലം മണ്ഡലത്തില്‍ കോതമംഗലം മുന്‍സിപ്പാലിറ്റിയേയും – കീരംപാറ പഞ്ചായത്തിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന വലിയപാറ – തോണികണ്ടം റോഡിന് 15 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോണ്‍ എംഎല്‍എഅറിയിച്ചു.

എംഎല്‍എആസ്തി വികസന ഫണ്ടില്‍ നിന്നുമാണ് തുക അനുവദിച്ചത്.കോതമംഗലം മുന്‍സിപ്പാലിറ്റിയേയും – കീരംപാറ പഞ്ചായത്തിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രസ്തുത റോഡ് നാളുകളായി ഗതാഗത യോഗ്യമായിരുന്നില്ല.


മഴ പെയ്താല്‍ കാല്‍നടയാത്ര പോലും ദുസഹമാകുന്ന റോഡ് കോണ്‍ക്രീറ്റിങ്ങിനോടൊപ്പം തന്നെ സൈഡ് കെട്ടി സംരക്ഷിച്ചുമാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

റോഡ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ പ്രദേശവാസികള്‍ക്ക് കോതമംഗലത്തേക്കും കീരംപാറയിലേക്കും എളുപ്പത്തില്‍ എത്തിച്ചേരുവാന്‍ കഴിയുമെന്നും എംഎല്‍എപറഞ്ഞു.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.