‘വൈഷ്ണവി’ – നോവല്‍ പ്രകാശനം ചെയ്തു

-

കോതമംഗലം>>കോട്ടപ്പടി സെന്റ് ജോര്‍ജ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ റിട്ടയേര്‍ഡ് അധ്യാപികയും ചെറുകഥാകൃത്തും സാഹിത്യ ലോകത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച പൊന്നമ്മ എന്‍ സി ടീച്ചര്‍ രചിച്ച ”വൈഷ്ണവി’ എന്ന നോവല്‍ പ്രകാശനം ചെയ്തു.

കോട്ടപ്പടി ക്ലബ്ബില്‍ വച്ച് നടന്ന ചടങ്ങ് ആന്റണി ജോണ്‍ എം എല്‍എ ഉദ്ഘാടനം ചെയ്തു.സിനിമാ സഹ സംവിധായകനും തിരക്കഥാകൃത്തും ചെറുകഥ രചയിതാവുമായ ദേവദത്ത് ഷാജി പുസ്തക പ്രകാശനം നടത്തി

.പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ആഷ അജിന്‍,പുരോഗമന കലാസാഹിത്യ സംഘം ഏരിയ പ്രസിഡന്റ് കെ എ ജോയി,കല്‍കുന്നേല്‍ മാര്‍ ഗീവര്‍ഗീസ് സഹദാ പള്ളി വികാരി ഫാദര്‍ ജോണ്‍ കോമയില്‍,ഡോക്ടര്‍ പി ജെ പൗലോസ്,പ്രൊഫസര്‍ എ ജെ യോയാക്കി,എന്‍ ആര്‍ രാജേഷ്,ബാബു ഇരുമല,ഗീതകം പബ്ലിക്കേഷന്‍ ഉടമ സ്റ്റീഫന്‍ സി കോട്ടക്കല്‍,സണ്ണി കൊട്ടിശ്ശേരികുടി,കെ സുരേഷ്,ബിന്ദു ജിജി,അജിന്‍ എല്‍ദോ മാത്യു,ഷിബിന്‍ മാത്യു തുടങ്ങി രാഷ്ട്രീയ സാമൂഹിക കലാരംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →