പെരുമ്പാവൂര്‍ >>>കേരള സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി വടക്കേ വാഴക്കുളം ഗവണ്മെന്റ് യുപി സ്കൂളിന്റെ ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി നിര്‍വഹിച്ചു.
മന്ത്രിമാരായ വി ശിവന്‍കുട്ടി, കെ എന്‍ ബാലഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.തുടര്‍ന്ന് നടന്ന സ്കൂള്‍ തല പരിപാടിയില്‍ ശിലാസ്ഥാപന അനാച്ഛാദനം കുന്നത്തുനാട് എംഎല്‍എ അഡ്വക്കറ്റ് പി.വി ശ്രീനിജിന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ മുഖ്യാതിഥിയായി ചാലക്കുടി എംപി ബെന്നി ബഹനാന് പങ്കെടുത്തു.
പ്രസ്തുത ചടങ്ങില്‍, ഹെഡ്മിസ്ട്രസ് മിനി മാത്യു,അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ പി സന്തോഷ്, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്‍വര്‍ അലി, വാഴക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗോപാല്‍ ഡിയോ, പെരുമ്പാവൂര്‍ എഇ ഒ. രമ വി,ജില്ലാ പഞ്ചായത്ത് മെമ്പര്‍ സനിത റഹീം, വാഴക്കുളം ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷാജിത നൗഷാദ്, വാഴക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷെജീന ഹൈദ്രോസ്, വാഴക്കുളം ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് സുബൈറൂദീന് ചെന്താര, വാഴക്കുളം ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് കെ. എം അബ്ദുല്‍ അസീസ്, വാര്‍ഡ് മെമ്പര്‍മാരായ അന്‍സാര്‍ അലി, ഹമീദ് കോട്ടപ്പുറത്ത്, തമ്പി കുര്യാക്കോസ്,പി. ടി. എ. പ്രസിഡന്റ് നിഷാദ് പൂവ്വത്തിങ്കല്‍, എസ് എം സി ചെയര്മാന് എ.ടി രാജീവ്, മാതൃ സംഘം ചെയര്‍പേഴ്സണ്‍ ലൈസ ബിനീഷ് എന്നിവര്‍ സംസാരിച്ചു.
Follow us on