വടാട്ടുപാറയിലെ പട്ടയ പ്രശ്‌നം:കര്‍ഷകസംഘം പ്രതിനിധികള്‍ വനം മന്ത്രിക്ക് നിവേദനം നല്‍കി

-

വടാട്ടുപാറ>>വടാട്ടുപാറയിലെ പട്ടയ പ്രശ്‌നത്തില്‍ വനം വകുപ്പിനെക്കൊണ്ട് അനുഭാവപൂര്‍വമായ നടപടി സ്വീകരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് വടാട്ടുപാറയിലെ കര്‍ഷകസംഘം പ്രതിനിധികള്‍ അന്റണി ജോണ്‍ എം എല്‍ എക്കും കളക്ടര്‍ ജാഫര്‍ മാലിക്ക് ഐ എ എസിനുമൊപ്പം വനം മന്ത്രി എ കെ ശശീന്ദ്രനെ സന്ദര്‍ശിച്ച് നിവേദനം കൈമാറി.

കര്‍ഷക സംഘം വില്ലേജ് സെക്രട്ടറി ബെന്നി കുര്യന്‍,പ്രസിഡന്റ് ഷിബി പി ജെ,ട്രഷറര്‍ അനീഷ് യു എസ്,സി പി ഐ എം ലോക്കല്‍ സെക്രട്ടറി കെ എം വിനോദ് എന്നിവര്‍ സന്നിഹിതരായിരുന്നു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →