കോതമംഗലം>>>കുട്ടമ്പുഴ പഞ്ചായത്തില്‍ വടാട്ടുപാറയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ ഉപകേന്ദ്രത്തിന് പുതിയ കെട്ടിടം നിര്‍മ്മിക്കുവാന്‍ 25 ലക്ഷം രൂപ അനുവദിച്ചായി ആന്റണി ജോണ്‍ എംഎല്‍എ അറിയിച്ചു.കഴിഞ്ഞ 40 വര്‍ഷത്തോളമായി വാടക കെട്ടിടത്തിലായിരുന്നു ആരോഗ്യ ഉപകേന്ദ്രം പ്രവര്‍ത്തിക്കുന്നത്.
താളുംകണ്ടം,പോങ്ങന്‍ചുവട് ആദിവാസി കോളനികളില്‍ ഉള്ളവര്‍ ഉള്‍പ്പെടെ ഏകദേശം പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ ഉള്ളവരുടെ പ്രാഥമിക ചികിത്സ ആശ്രയ കേന്ദ്രമായ സബ് സെന്ററില്‍ നിലവില്‍ ഒരു ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ്,ഒരു ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്നിവരുടെ സേവനമാണ് ലഭ്യമാകുന്നത്.മാതൃ ശിശു സംരക്ഷണം,പ്രതിരോധ കുത്തിവയ്പുകള്‍,ജീവിത ശൈലി രോഗ നിര്‍ണ്ണയ ചികിത്സയും,വാര്‍ദ്ധക്യ സഹജമായ അസുഖ നിര്‍ണ്ണയ ചികിത്സയും,വിവിധ തലത്തിലുള്ള ബോധവല്‍ക്കരണങ്ങള്‍ അടക്കമുള്ള സേവനങ്ങളാണ് ഇവിടെ നിന്നും ലഭ്യമാകുന്നത്.
പ്രസ്തുത ആരോഗ്യ ഉപകേന്ദ്രത്തിന് പുതിയ കെട്ടിടം സ്വന്തമായി നിര്‍മ്മിക്കുന്നതോടെ ഉപകേന്ദ്രത്തെ പിഎച്ച്സി ആയി ഉയര്‍ത്തുന്നതിനു സഹായകരമാകും. പ്രദേശവാസികളുടെ ദീര്‍ഘനാളായുള്ള ആവശ്യമാണ് സാക്ഷാത്കരിക്കപ്പെടുന്നതെന്നും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും എംഎല്‍എ
പറഞ്ഞു.
Follow us on